വനിത ജഡ്ജിക്ക് ആർ.എസ്.എസ് ഭീഷണി: സര്‍ക്കാരും പൊതുസമൂഹവും ഗൗരവമായി കാണണം -എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസിലെ പ്രതികളായ 11 ആർ.എസ്.എസ് കൊലയാളികളെ ജീവപര്യന്തം ശിക്ഷിച്ച നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജിയ്ക്ക് ഭീഷണി ഉയര്‍ന്നത് ഗൗരവമായി കാണണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല. കേസില്‍ വിധി പുറത്തുവന്ന ഉടന്‍ ആലപ്പുഴ ഹരിപ്പാടുള്ള വനിതാ ജഡ്ജിയുടെ കുടുംബവീട്ടിലെത്തിയ അജ്ഞാത സംഘം മാതാപിതാക്കളോട് ജഡ്ജിയുടെ ഫോണ്‍ നമ്പര്‍ ചോദിക്കുകയായിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. ജഡ്ജിയുടെ കുടുംബ വീടിനും തിരുവനന്തപുരത്തെ താമസ സ്ഥലത്തും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും സംഭവത്തില്‍ കേസെടുക്കാതിരിക്കുന്നത് സംശയകരമാണ്.
ആർ.എസ്.എസുകാര്‍ പ്രതികളായ നിരവധി കൊലക്കേസുകളും ആക്രമണക്കേസുകളും വിചാരണ നടക്കാനിരിക്കെ ജഡ്ജിമാരെ ഭീഷണിപ്പെടുത്തി അനുകൂല വിധി നേടാനുള്ള ആസൂത്രിത ശ്രമമാണിത്. ഭീഷണിയിലൂടെ ജുഡീഷ്യറിയെ പോലും വരുതിയിലാക്കാനുള്ള ഫാഷിസ്റ്റുകളുടെ ആസൂത്രിത നീക്കത്തില്‍ ജനാധിപത്യ സമൂഹം കടുത്ത ജാഗ്രത പുലർത്തണം.
ഉത്തരേന്ത്യന്‍ മോഡലില്‍ പോലീസിനെ വിരട്ടി കൊലയാളികളെയും അക്രമികളെയും സംരക്ഷിക്കാനും ജഡ്ജിമാരെ ഭീഷണിപ്പെടുത്തി അനുകൂല വിധി നേടാനുമുള്ള സംഘപരിവാര ശ്രമത്തിനെതിരേ ഫാഷിസ്റ്റ് വിരുദ്ധ സമൂഹം ശക്തമായി രംഗത്തുവരണം. നിയമവും നീതിന്യായ സംവിധാനങ്ങളും ഭീഷണിയിലൂടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ തയാറാവണമെന്നും പി. ജമീല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.