ശബരിമല യുദ്ധഭൂമിയാക്കിയതിൽ സമരക്കാർക്കും പങ്ക് –ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയെ യുദ്ധഭൂമിയാക്കി മാറ്റുന്നതിൽ സമരക്കാർക്കും പങ്കുണ്ടെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങളിലും പൊലീസ് ഇടപെടലുകളിലും സർക്കാറിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളെ സംബന്ധിച്ച് സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ടും മറ്റുആറുപേര് നല്കിയ ഹരജികളും പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ചിെൻറ വാക്കാല്‍ നിരീക്ഷണം. ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
ശബരിമലയിൽ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണം. കടുത്ത നിയന്ത്രണങ്ങൾക്ക് ആരാണ് നിർദേശം നൽകിയതെന്നും എന്താണ് നിയന്ത്രണങ്ങളെന്നും വ്യക്തമാക്കി ഡി.ജി.പി വിശദ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. നിയന്ത്രണങ്ങൾ അനുചിതമെന്ന് കണ്ടാൽ റദ്ദാക്കേണ്ടിവരും. സർക്കാറിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ എന്തുചെയ്യണമെന്ന് കോടതിക്കറിയാം. പരിശോധനകളും ചോദ്യംചെയ്യലുമൊക്കെയാവാം. പക്ഷേ അതിെൻറ പേരിൽ ഭക്തരെ ബുദ്ധിമുട്ടിക്കരുത്.
നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുത്തവരെ മടക്കിയയക്കരുത്. പമ്പയില്‍ കെ.എസ്.ആർ.ടി.സിയുടെ സര്‍വിസ് മാത്രം മതിയാവുമോ, പമ്പയില്‍ വേണ്ടത്ര ഹോട്ടലുകളും മറ്റുസൗകര്യങ്ങളുമുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയണം. കെ.എസ്.ആർ.ടി.സി 24 മണിക്കൂറും സര്‍വിസ് നടത്തണം. പൊലീസിെൻറ ഭാഗത്തുനിന്ന് ഭക്തര്‍ക്കുനേരെ അതിക്രമമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് പറഞ്ഞ കോടതി അഡ്വക്കറ്റ് ജനറലിനോട് (എ.ജി) നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. പ്രശ്നങ്ങളുണ്ടാക്കിയത് ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി, എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് എ.ജി കോടതിയെ അറിയിച്ചു. ശബരിമലയില്‍ പ്രവര്‍ത്തകരെ വിന്യസിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി തയാറാക്കി പുറപ്പെടുവിച്ച സർക്കുലറും എ.ജി കോടതിയിൽ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.