സർക്കാറിെൻറ പ്രവർത്തനം തടസപ്പെടുത്താൻ ആർ.എസ്.എസ് ശ്രമം-കോടിയേരി
text_fieldsതിരുവനന്തപുരം: കേന്ദ്രഭരണം ഉപയോഗിച്ച് സംസ്ഥാന സർക്കാറിെൻറ പ്രവർത്തനം തടസപ്പെടുത്താൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിെൻറ പ്രത്യാഘാതം ഒാരോ മേഖലകളിലും പ്രതിഫലിക്കുന്നു. കേന്ദ്രം സംസ്ഥാനത്തിെൻറ പൊതുവിതരണ സമ്പ്രദായം തകർത്തു. അതിനാൽ ബദൽ നയം ഉപയോഗിച്ച് സർക്കാർ പ്രവർത്തിക്കണം എന്നതാണ് സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിപണിയിൽ ഇടപെട്ട് വിലക്കയറ്റം തടയാനുള്ള ശക്തമായ നടപടി സ്വീകരിക്കണം. ഇന്ത്യക്ക് മാതൃകയാകുന്ന നടപടികളാണ് നടപ്പിലാക്കേണ്ടത്. ഒരു പഞ്ചായത്തിൽ ഒരു പദ്ധതിയെങ്കിലും പാർട്ടി മുൻകൈയെടുത്ത് നടപ്പിലാക്കണം. സമ്പൂർണ സാമൂഹിക സുരക്ഷ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജലഗതാഗത പദ്ധതി 2020ലെങ്കിലും പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കണം. വിവിധ വിഭാഗങ്ങളിലെ അഴിമതി ആരോപണത്തിനെതിരെ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നതാണ് സംസ്ഥാന സമിതിയുെട തീരുമാനമെന്നും കോടിയേരി അറിയിച്ചു.
ഫോൺ സംഭാഷണത്തെ തുടർന്ന് രാജിവെച്ച ശശീന്ദ്രന് പകരം മന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് എൻ.സി.പിയാണ്. സി.പി.എം മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടില്ലെന്ന് കോടിയേരി പറഞ്ഞു. എസ്.എസ്.എൽ.സി ഗണിത പരീക്ഷയെ കുറിച്ച് ആക്ഷേപത്തിൽ വസ്തുത ഉണ്ടെന്ന് മനസിലായതിെൻറ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. ആക്ഷേപം മുഖവിലക്കെടുത്തു. തെറ്റുതിരുത്തുകയാണ് ശരിയിലേക്കുള്ള വഴിയെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.