Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെ കൈയേറ്റം...

പൊലീസിനെ കൈയേറ്റം ചെയ്ത ആർ.എസ്.എസുകാരൻ അറസ്​റ്റിൽ

text_fields
bookmark_border
പൊലീസിനെ കൈയേറ്റം ചെയ്ത ആർ.എസ്.എസുകാരൻ അറസ്​റ്റിൽ
cancel

നീലേശ്വരം: നീലേശ്വരത്ത് നടന്ന ആർ.എസ്.എസ്- സി.പി.എം സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരു ന്ന പ്രതി പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്​റ്റിൽ. ആർ.എസ്.എസ് പ്രവർത്തകൻ പടിഞ്ഞാറ് റംകൊഴുവലിലെ പരേതനായ കുട്ടൻനായരുടെ മകൻ നീലേശ്വരം രാജീവ് ട്രേഡേഴ്സ് ഉടമ എ.രാജീവനാണ്(47) ജാമ്യമില്ല വകുപ്പ് പ്രകാ രം അറസ്​റ്റിലായത്.

വെള്ളിയാഴ്ച രാത്രി ഒമ്പതിന് ബൈക്കിൽ പോകുകയായിരുന്ന രാജീവനെ സിൻഡിക്കേറ്റ് ബാങ്ക് പരിസരത്ത് എസ്.ഐ കെ.പി.സതീശനും സംഘവും തടഞ്ഞുനിർത്തി പിടികൂടാനുള്ള ശ്രമത്തിനിടെ സിവിൽ പൊലീസ് ഓഫിസർ സുധീഷി​​െൻറ ദേഹത്ത് ബൈക്ക് കയറ്റുകയും താക്കോൽകൂട്ടം കൊണ്ട് മുഖത്തടിക്കുകയും കൈപിടിച്ച് ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിലാണ് പൊലീസ് രാജീവനെ കീഴ്പെടുത്തി അറസ്​റ്റ്​ ചെയ്തത്.

2019 ഡിസംബർ 27ന് നീലേശ്വരത്ത് നടന്ന ആർ.എസ്.എസ് പദസഞ്ചലത്തിനിടയിൽ ആർ.എസ്.എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിനിടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിൽകഴിയുകയായിരുന്നു രാജീവൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsmalayalam newsrss worker arrested
News Summary - rss worker arrested -kerala news
Next Story