Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടകര കുഴൽപണ കേസ്​;...

കൊടകര കുഴൽപണ കേസ്​; ആർ.എസ്.എസ് പ്രവർത്തകൻ രേഖകൾ ഹാജരാക്കിയില്ല: കേസ്​ 13ലേക്ക്​ മാറ്റി

text_fields
bookmark_border
കൊടകര കുഴൽപണ കേസ്​; ആർ.എസ്.എസ് പ്രവർത്തകൻ രേഖകൾ ഹാജരാക്കിയില്ല: കേസ്​ 13ലേക്ക്​ മാറ്റി
cancel

തൃശൂർ: കൊടകര കുഴൽപണ കേസിൽ പൊലീസ് കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട് പരാതിക്കാരനായ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജനും യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കും ഡ്രൈവർ ഷംജീറും നൽകിയ ഹരജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട കോടതി ഈ മാസം 13ലേക്ക് മാറ്റി. രേഖകൾ ഹാജരാക്കാൻ ധർമരാജൻ വീണ്ടും സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്​.

പണം വിട്ടുകിട്ടണമെന്ന ഹരജിയിൽ ബുധനാഴ്ച വാദം തുടങ്ങേണ്ടതായിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയിൽ മൂന്നേകാൽ കോടി ത​േൻറതും 25 ലക്ഷം സുനിൽ നായിക്കി​േൻറതും കാർ ഷംജീറി​േൻറതുമാ​​െ​ണന്നും ചൂണ്ടിക്കാട്ടി, ഇവ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ധർമരാജ​െൻറ ഹരജി. ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നാണ്​ കോടതിയെ അറിയിച്ചത്. ഇതിെൻറ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെ​െട്ടങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.

25 ലക്ഷം രൂപ നഷ്​ടപ്പെ​െട്ടന്ന്​ കാണിച്ചാണ്​ പൊലീസിൽ പരാതി നൽകിയത്. 21 പ്രതികൾ അറസ്​റ്റിലാവുകയും ഒന്നര കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്​തതോടെയാണ്​ പണം ത​േൻറതാ​ണെന്ന്​ ധർമരാജൻ അറിയിച്ചത്. ബി.ജെ.പി നേതാക്കൾക്ക് എത്തിക്കാനുള്ള പണമാണെന്നാണ്​ പൊലീസിന്​ നൽകിയ മൊഴി. മൊഴികളിലെ വൈരുധ്യം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ബിസിനസി​െൻറ വിശദാംശങ്ങളും പണത്തി​െൻറ ഉറവിടവും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസും ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssblack money
News Summary - RSS worker did not produce documents: Case moved to 13th
Next Story