ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ
text_fieldsഗുരുവായൂർ: ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ആർ.എസ്.എസ് പ്രവർത്തകനായ നെൻമിനി സ്വദേശി ആനന്ദൻ(28) ആണ് മരിച്ചത്. നാലു വർഷം മുമ്പ് സി.പി. എം പ്രവർത്തകൻ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് മരിച്ച ആനന്ദൻ. ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ഉച്ചയ്ക്ക് 1.30 ഓടെ നെന്മിനി എൻ.എസ്.എസ് കരയോഗം ഒാഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദനെ കാറിൽ എത്തിയ സംഘമാണ് വെട്ടിയത്. മാരകമായി വെട്ടേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സഹജസ്വഭാവമായ കൊലപാതകം അവസാനിപ്പിക്കാൻ സി.പി.എം തയാറാല്ല എന്നതിന്റെ സൂചനയാണ് ആനന്ദിന്റെ കൊലപാതകമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ആനന്ദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ മണ്ഡലത്തിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.