ആർ.എസ്.എസ് പ്രവർത്തകെൻറ കൊല: പ്രതികളെ തിരിച്ചറിഞ്ഞു
text_fieldsപയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. കൊലനടത്തിയത് രാമന്തളി സ്വദേശിയായ റിനീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വാടകക്കെടുക്കാൻ സഹായിച്ചയാളും കാറിെൻറ ഉടമയും പൊലീസ് പിടിയിലായിട്ടുണ്ട്. നേരത്തെ, പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
ബൈക്കിൽ കാറിടിപ്പിച്ചശേഷം റോഡരികിൽ വീണ ബിജുവിനെ രണ്ടുപേർ ചേർന്നാണ് വെട്ടിയത്. അക്രമികൾ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽ കാറിെൻറ ദൃശ്യം പതിഞ്ഞിരുന്നു. ഇൗ ഏഴു പേരിൽ ഉൾപ്പെട്ടവരല്ല പിടയിലായത്.
സി.പി.എം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് ബിജു. കൂടെയുണ്ടായിരുന്ന രാജേഷും ഇൗ കേസിലെ പ്രതിയാണെന്ന് പറയുന്നു. എന്നാൽ, അക്രമികൾ ബിജുവിനെ മാത്രം ലക്ഷ്യമിട്ടതിനു പിന്നിലെ കാരണം പൊലീസ് അേന്വഷിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങളായി ബിജുവിനെ ചിലർ നിരീക്ഷിക്കുന്നതായി സൂചന ലഭിച്ചിരുന്നുവത്രെ. ഇതേത്തുടർന്ന് മാറി താമസിക്കാൻ മംഗളൂരുവിൽ ജോലി ശരിയാക്കി തിരിച്ചുവരുമ്പോഴാണ് കൊല ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ബിജുവിെൻറ നീക്കം കൃത്യമായി മനസ്സിലാക്കിയവരാണ് കൊല നടത്തിയതെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പയ്യന്നൂർ സി.ഐ എം.പി. ആസാദിന് ക്രമസമാധാന ചുമതലയുള്ളതിനാൽ തളിപ്പറമ്പ് സി.ഐ പി.കെ.സുധാകരനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.