തൃക്കാക്കര സി.ഐക്കെതിരെ വിവരാവകാശ കമീഷൻ നടപടി; 5000 രൂപ പിഴ
text_fieldsകൊച്ചി: തൃക്കാക്കര സി.ഐ ആർ. ഷാബുവിനെതിരെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാത്തതിന് നടപടി. 5000 രൂപ പിഴ അടക്കാനാണ് കമീഷന്റെ ഉത്തരവ്. ആയില്യംകാവ് മാനേജിങ് കമ്മിറ്റി സെക്രട്ടറി സനോജ് രവീന്ദ്രന്റെ പരാതിയിലാണ് നടപടി.
തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ റോയ് കെ. പുന്നൂസിന്റെ സർവിസ് ബുക്കിന്റെ പകർപ്പും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യപ്പെട്ട് പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. രണ്ടുമാസത്തിൽ അധികമായിട്ടും മറുപടി ലഭിക്കാതെ വന്നതോടെ സംസ്ഥാന വിവരാവകാശ കമീഷന് പരാതി നൽകുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഹിയറിങ്ങിൽ സി.ഐ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 30 ദിവസത്തിനകം പിഴ തുക ട്രഷറിയിൽ അടക്കണമെന്നും അല്ലാത്തപക്ഷം ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും കമീഷൻ ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.