വിവരാവകാശ അപ്പീലിൽ അപൂർണമായ മറുപടി: 5000 രൂപ പിഴയടക്കാൻ ഉത്തരവ്
text_fieldsകോഴിേക്കാട്: വിവരാവകാശ നിയമപ്രകാരമുള്ള അപ്പീൽ ഹരജിയിൽ അപൂർണമായ മറുപടി നൽകിയതിന് മലബാർ ക്രിസ്ത്യൻ കോളജിലെ വിവരാവകാശ അധികാരിയായിരുന്ന അധ്യാപകന് 5000 രൂപ പിഴ. കോളജിലെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസറുെട ചുമതലയുണ്ടായിരുന്ന അധ്യാപകൻ ഡോ. മുഹമ്മദ് റഫീഖിനാണ് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ പിഴശിക്ഷ വിധിച്ചത്.
ഉത്തരവ് കിട്ടി 30 ദിവസത്തിനകം പിഴയടച്ച ശേഷം വിവരാവകാശ കമീഷൻ സെക്രട്ടറിയെ അറിയിക്കണം. ഇല്ലെങ്കിൽ തുക ശമ്പളത്തിൽനിന്ന് പിടിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രിൻസിപ്പൽ നിയമനവുമായി ബന്ധെപ്പട്ട് ക്രിസ്ത്യൻ കോളജിലെതന്നെ അധ്യാപകനായ സ്റ്റീഫൻ തേദോറാണ് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നൽകിയത്. കൃത്യമായ വിവരം ലഭിക്കാതിരുന്നതിനാൽ അപ്പീൽ സമർപ്പിച്ചു. ഇൗ അപ്പീൽ പരിശോധിച്ച കമീഷൻ ശിക്ഷാനടപടി തീരുമാനിക്കുകയും രേഖാമൂലം വിശദീകരണം നൽകാൻ കോളജിലെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസറോട് നിർദേശിക്കുകയും ചെയ്തു.
എന്നാൽ, മറുപടി അപൂർണമായി കൊടുത്തെന്നാണ് കണ്ടെത്തിയത്. പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് എത്ര അപേക്ഷകൾ ലഭിച്ചു, അപേക്ഷകരുടെ പേർ, വിദ്യാഭ്യാസയോഗ്യത എന്നിവയായിരുന്നു സ്റ്റീഫൻ തേദോർ ആവശ്യപ്പെട്ടത്. മൂന്നുപേരുടെ വിവരങ്ങൾ മാത്രമായിരുന്നു കോളജിൽനിന്ന് ലഭിച്ചത്. യോഗ്യതയില്ലാത്തതിനാൽ മറ്റ് രണ്ട് പേരുടെ വിവരം കൈമാറിയില്ലെന്നായിരുന്നു വിശദീകരണം. യോഗ്യതയില്ലാത്തതിനാലാണ് രണ്ടുപേരുടെ നിയമന അേപക്ഷ പരിഗണിക്കാതിരുന്നതെങ്കിൽ അക്കാര്യം അറിയിക്കേണ്ടിയിരുന്നു. വിവരാവകാശ പ്രകാരം കുറ്റകരമായ നടപടിയാണിെതന്ന് കമീഷൻ വ്യക്തമാക്കി. കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട ശേഷം മാത്രമാണ് ബാക്കി വിവരങ്ങൾ നൽകിയതെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.