മൊബൈൽ മോഷണം പോയി; വിവരാവകാശത്തിൽ കണ്ടെത്തി
text_fieldsകൊച്ചി: ട്രെയിൻ യാത്രക്കിടെ മോഷണംപോയ മൊബൈൽ ഫോൺ തിരികെ കിട്ടാൻ സഹായിച്ചത് വിവരാവകാശ അപേക്ഷ. വിവരാവകാശപ്രവർത്തകനും കേരള ആർ.ടി.െഎ ഫെഡറേഷൻ പ്രസിഡൻറുമായ ഡി.ബി. ബിനുവിനാണ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വിവരാവകാശ അപേക്ഷയെത്തുടർന്ന് തിരികെ കിട്ടിയത്.
ആഗസ്റ്റ് ഒമ്പതിന് എറണാകുളം-ഹൈദരാബാദ് ട്രെയിനിൽ യാത്ര ചെയ്യവെ തൃശൂരിലാണ് ഫോൺ മോഷ്ടിക്കപ്പെട്ടത്. യാത്ര തുടരേണ്ടതിനാൽ തൃശൂരിെല സുഹൃത്ത് ജോസഫ് ജോണിനെ റെയിൽവേ പൊലീസിൽ പരാതി നൽകാൻ ചുമതലപ്പെടുത്തി. പരാതി സ്വീകരിച്ച പൊലീസ് രണ്ടുമാസം കഴിഞ്ഞിട്ടും കേസ് സൈബർ സെല്ലിന് കൈമാറുന്നതടക്കം നടപടിയൊന്നും സ്വീകരിച്ചില്ല.
കേസിൽ സ്വീകരിച്ച നടപടികളുടെ രേഖ ആവശ്യപ്പെട്ട് ബിനു റെയിൽവേ പൊലീസിലെ ഇൻഫർമേഷൻ ഒാഫിസർക്ക് അപേക്ഷ നൽകി. ഇതോടെ റെയിൽവേ സൈബർ സെല്ലിന് കേസ് കൈമാറി. ഇവർ നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശി ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊന്നാനി സ്വദേശി സുബൈറിൽനിന്ന് ഫോൺ പിടിച്ചെടുത്ത് ബുധനാഴ്ച ബിനുവിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.