വാക്സിനെടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആർ.ടി.പി.സി.ആർ നിർബന്ധം
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരും ജീവനക്കാരും ജോലിക്ക് ഹാജരാകാൻ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി ഫലം ഹാജരാക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിെൻറതാണ് തീരുമാനം.
നിലവിൽ വാക്സിൻ സ്വീകരിക്കാത്തവർ വാക്സിനെടുത്ത് ജോലിക്ക് ഹാജരാകണം. അല്ലാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കാനും തീരുമാനിക്കുകയായിരുന്നു. സ്കൂളുകളിലും കോളജുകളിലും പോകുന്ന വിദ്യാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫിസുകളിലും പൊതു ജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
സംസ്ഥാനത്തെ സ്കൂളുകളിൽ അയ്യായിരത്തോളം അധ്യാപകർ വാക്സിനെടുക്കാത്തവരുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിെൻറ കണക്ക്.
വാക്സിനെടുക്കാത്തവർ സ്കൂളിൽ വരേണ്ടെന്നും ഒാൺലൈൻ ക്ലാസ് നടത്തണമെന്നുമായിരുന്നു നേരത്തേ നിർദേശം. എന്നാൽ, ഒേട്ടറെ പേർ ബോധപൂർവം വാക്സിനെടുക്കാത്തവരാണെന്ന വിവരം പുറത്തുവന്നതോടെയാണ് ഇവരുടെ കാര്യത്തിൽ തീരുമാനത്തിന് വിദ്യാഭ്യാസവകുപ്പ് നിർദേശം സമർപ്പിച്ചത്. മതിയായ കാരണമില്ലാതെ വാക്സിനെടുക്കാതെ സ്കൂളിൽനിന്നോ കോളജിൽനിന്നോ വിട്ടുനിൽക്കുന്ന അധ്യാപകരുടെ ശമ്പളം തടയണമെന്ന നിർദേശം നേരത്തേ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.