റബർ ബോർഡ് പുനഃസംഘടന വൈകുന്നു; കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
text_fieldsകോട്ടയം: മേയ് 30ന് കാലാവധി അവസാനിച്ചെങ്കിലും ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ താൽപര്യമെടുക്കുന്നില്ലെന്ന് ആക്ഷേപം. റബർമേഖലയും കർഷകരും വിവിധ പ്രശ്നങ്ങളെത്തുടർന്ന് പ്രതിസന്ധി നേരിട്ടിട്ടും ബോർഡ് പുനഃസംഘടിപ്പിക്കാൻ കേന്ദ്രം തയാറാകാത്തത് ലക്ഷക്കണക്കിന് കർഷകരുടെയും റബറുൽപാദക സംഘങ്ങളുടെയും ബോർഡിനുകീഴിലെ വിവിധ കമ്പനികളുടെയും പ്രതിഷേധത്തിനും വഴിയൊരുക്കുകയാണ്. ചെയർമാനും വൈസ് ചെയർമാനും അടക്കം 25 അംഗ ബോർഡാണ് പുനഃസംഘടിപ്പിക്കേണ്ടത്.
സർക്കാർ-തോട്ടം ഉടമകൾ എന്നിവരുടെയെല്ലാം പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ബോർഡ്. നിലവിൽ എക്സിക്യൂട്ടിവ് ഡയറക്ടർക്കാണ് പൂർണ ചുമതല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബോർഡിൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നതടക്കം നടപടികളും നടക്കുകയാണ്. ഗവേഷണം അടക്കം വിവിധ വകുപ്പുകളുടെ പ്രവർത്തനം ഇപ്പോൾ ഭാഗികമാണ്.
ബോർഡിന് കേന്ദ്രസർക്കാർ ബജറ്റ് വിഹിതമായി അനുവദിക്കുന്ന ഫണ്ടുപോലും പൂർണമല്ല. ബോർഡിെൻറ വിവിധ പദ്ധതികൾക്ക് തുക തികയാറുമില്ല. ഫലത്തിൽ ബോർഡിെൻറ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് ബോർഡ് പുനഃസംഘടനയും കേന്ദ്രം അനിശ്ചിതമായി നീട്ടുന്നത്. റബർ വിലയിടിവിൽ കർഷകർ ദുരിതത്തിലായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും ബോർഡിന് കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.