ബിഷപ് പാംപ്ലാനിയെ കാണാൻ റബർ ബോർഡ് വൈസ് ചെയർമാൻ എത്തി
text_fieldsകണ്ണൂർ: തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കാണാൻ റബർ ബോർഡ് വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ എത്തി. റബറിന്റെ വിലയിടിവുമായി ബന്ധപ്പെട്ട് ബിഷപ്പ് നടത്തിയ പ്രസ്താവനക്കു പിന്നാലെയാണ് സന്ദർശനം.
വെള്ളിയാഴ്ച രാവിലെ എത്തിയ അദ്ദേഹം ഏറെനേരം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. റബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്റെ ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് കെ.എം. ഉണ്ണികൃഷ്ണണന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരും വിഷയം ഗൗരവമായി കാണുന്നുണ്ട്. ബിഷപ്പ് ഉന്നയിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപെടുത്തും. ബിഷപ് ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണ്. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും. എൻ.ഡി.എക്ക് അനുകൂലമായ നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബറിന് 300രൂപയാക്കിയാൽ ബി.ജെ.പിക്ക് എം.പിയില്ലാത്ത വിഷമം മാറ്റിത്തരാമെന്നാണ് ബിഷപ്പ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.