റബർ മേഖലയിലെ പ്രതിസന്ധി; സുരേഷ് പ്രഭു കോട്ടയത്തെത്തി കർഷകരുമായി ചർച്ച നടത്തും
text_fieldsകോട്ടയം: റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി കർഷകരുമായി ചർച്ച നടത്തും. നയം രൂപികരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി എത്തുകയെന്ന് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.
കോട്ടയം പുതുപ്പള്ളിയിൽ റബർ വിഷയം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ചർച്ച മന്ത്രി ഇക്കാര്യം അറിയിച്ചത്. വില തകർച്ചക്ക് പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്നും അൽഫോസ് കണ്ണാന്താനം പറഞ്ഞു. എല്ലാ ജന പ്രാതിനിധികളെയും പങ്കെടുപ്പിച്ചാൽ കർഷകർക്ക് പറയാനുള്ളത് കേൾക്കാൻ അവസരം ലഭിക്കില്ലെന്നും റബർ ബോർഡ് അധികൃതരാണ് ആളുകളെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചർച്ചയിൽ റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ഉണ്ടായില്ലെന്നാണ് കർഷകരുടെ പരാതി. ചിരട്ടപ്പാൽ ഇറക്കുമതി, ഇറക്കുമതി ചുങ്കം സബ്സിഡിയായി കർഷകർക്ക് നൽകുക , വില 200 ആക്കി നിജപ്പെടുത്തുക എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.