റബർ വില: തലശ്ശേരി ബിഷപ് പ്രധാനമന്ത്രിയെ കണ്ടേക്കും
text_fieldsകണ്ണൂർ: റബർവില വർധന ആവശ്യപ്പെട്ട് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടേക്കും.
ഏപ്രിൽ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ നേരിട്ട് കാണാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബിഷപ് ഹൗസ്.
ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാനുള്ള ബി.ജെ.പി നീക്കത്തിനിടെ ബിഷപ്പിന്റെ ആവശ്യം സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ഉൾപ്പെടെ വിവിധ പരിപാടികൾക്കായി രണ്ടുദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ക്രൈസ്തവർക്കായുള്ള പുതിയ സംഘടന പ്രഖ്യാപനം, ബിഷപ് ഹൗസ് സന്ദർശനം തുടങ്ങിയ കാര്യങ്ങൾ അതിനു മുമ്പ് പൂർത്തീകരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.