എട്ടുവർഷത്തിനിടെ 180 തൊടാനൊരുങ്ങി റബർവില
text_fieldsകോട്ടയം: ആഗസ്റ്റ് റബർ കർഷകർക്ക് ആശ്വാസത്തിെൻറ മാസമാണ്. എട്ടുവർഷത്തിനിടെ ആർ.എസ്.എസ്-നാല് ഗ്രേഡ് റബർ കിലോക്ക് 180 രൂപയെന്ന വിലയിലേക്ക് വിപണി എത്തുകയാണ്. 179.50 രൂപയാണ് ബുധനാഴ്ച റബർ ബോർഡ് വില. ആഗസ്റ്റ് തുടക്കം മുതൽ ക്രമാനുഗതമായി ഉയർന്നവില രണ്ടുദിവസം മാത്രമാണ് നേരിയ തോതിലെങ്കിലും ഇടിഞ്ഞത്. കഴിഞ്ഞ രണ്ടിന് 171.50 രൂപയായിരുന്നു. 12ന് 178.50ൽ എത്തി. 13ന് 178 ആയും 14ന് 177.50 ആയും കുറഞ്ഞു. 20ന് 179.50 ലേക്ക് ഉയർന്ന് സ്ഥിരത കൈവരിച്ചു. വരുംദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിപണി നൽകുന്ന സൂചന.
അന്താരാഷ്ട്രവിപണിയിൽ 144 രൂപവരെ ഉയർെന്നങ്കിലും ഇപ്പോൾ 141 രൂപക്കാണ് കച്ചവടം നടക്കുന്നത്. ലോക്‌ഡൗണിൽ വെട്ട് നിർത്തിയതും പലരും കൃഷി ഉപേക്ഷിച്ചതും വില ഉയരാൻ കാരണമായി. കോവിഡ് നിയന്ത്രണങ്ങളും കണ്ടെയ്‌നർ ക്ഷാമവും ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ കൈയുറക്കും മറ്റും ആവശ്യം ഉയർന്നത് റബർപാലിെൻറ വിലയും 130.50 വരെ ഉയർത്തിയെങ്കിലും ഇപ്പോൾ 129.90 രൂപക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ചിരട്ടപ്പാൽ ഇറക്കുമതി നീക്കത്തോട് കേന്ദ്ര വാണിജ്യ മന്ത്രാലയവും റബർ ബോർഡും അനുകൂല നിലപാടെടുക്കുന്നത് കർഷകരുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സിനുകീഴിൽ കൊണ്ടുവരാൻ വൻകിട വ്യാപാരികൾ ശ്രമിക്കുന്നുണ്ട്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ ബി.ഐ.എസ് മാനദണ്ഡത്തിന് വിധേയമായിരിക്കണമെന്നാണെങ്കിലും ചിരട്ടപ്പാലിന് ഈ അംഗീകാരമില്ല. ഈ കടമ്പ മറികടന്നാൽ രാജ്യാന്തര വിപണിയിൽ ഇറക്കുമതി വർധിക്കാനിടയാക്കും. ഇത് കർഷകർക്ക് തിരിച്ചടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.