റബർ ബോർഡിനു പിന്നാലെ സ്പൈസസ്, ടീ, കോഫി ബോർഡുകളും പൂട്ടൽ ഭീഷണിയിൽ
text_fieldsകോട്ടയം: റബർ ബോർഡിനു പിന്നാലെ, കൊച്ചി ആസ്ഥാനമായുള്ള സ്പൈസസ് ബോർഡും ടീ, കോഫി ബോർഡുകളും പൂട്ടൽ ഭീഷണിയിൽ. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ പൂർത്തിയാക്കിയെന്നാണ് സൂചന. റബർ ബോർഡ് അടക്കമുള്ളവ നിർത്തലാക്കുന്നത് ചെലവ് ചുരുക്കാനാണെന്നാണ് വിശദീകരിക്കുന്നെതങ്കിലും വർഷംതോറും നൽകുന്ന കോടിക്കണക്കിനു രൂപയുടെ സബ്സിഡികളടക്കം ഇല്ലാതാക്കുകയാണ് യഥാർഥ ലക്ഷ്യമെന്നാണ് അറിയുന്നത്. ഇതോടൊപ്പം സമാനസ്വഭാവമുള്ള മുഴുവൻ ബോർഡുകളും കോർപറേഷനുകളും നിർത്തലാക്കി ഒറ്റ ബോർഡിനു കീഴിലാക്കാനും നീക്കമുണ്ട്.
ഭാവിയിൽ നാളികേര വികസന ബോർഡിെൻറ അവസ്ഥയും ഇതു തന്നെയായേക്കാം. നിർത്തലാക്കുന്ന ബോർഡുകളെ പുതുതായി രൂപവത്കരിക്കുന്ന പ്ലാേൻറഷൻ എക്സ്പോർട്ട് ഏജൻസിയിലേക്ക് ലയിപ്പിക്കാനും ആലോചനയുണ്ട്. രാജ്യത്തെ റബർ കർഷകരിൽ 12 ലക്ഷവും കേരളത്തിലായിരിെക്കയാണ് കേന്ദ്ര നീക്കം.ഒാരോ സ്ഥാപനത്തിനുമുള്ള 200 മുതൽ350 കോടിവരെയുള്ള ബജറ്റ് വിഹിതം ഇല്ലാതാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. കഴിഞ്ഞ ബജറ്റിൽ ഇവക്കുള്ള 30-40 ശതമാനംവരെ തുക വെട്ടിക്കുറച്ചിരുന്നു.
സ്പൈസസ്, ടീ, കോഫി ബോർഡുകളും ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിനു കാപ്പി-ഏലം-കുരുമുളക് അടക്കമുള്ള ചെറുകിട-നാമമാത്ര കർഷകരും വൻ പ്രതിസന്ധിയിലാകും. കേരളത്തിൽ ഇടുക്കിയിലടക്കം സ്പൈസസ് ബോർഡിനു ഗവേഷണ കേന്ദ്രങ്ങളുണ്ട്.
ഉൽപന്നങ്ങളുടെ കയറ്റുമതിയിലും ഉൽപാദന വർധനയിലും പ്രോത്സാഹനം നൽകുന്നതു ഉൾെപ്പടെയുള്ള പദ്ധതികളാണ് ബോർഡ് നടപ്പാക്കിയിരുന്നത്. കോഫി ബോർഡിെൻറ പ്രവർത്തനം ഇപ്പോൾ സംസ്ഥാനത്ത് ഭാഗികമാണ്. വിലയിടിവിൽ കർഷകർ നട്ടംതിരിയുേമ്പാഴാണ് കേന്ദ്രസർക്കാർ റബർ ബോർഡ് ഒാഫിസ് അടച്ചുപൂട്ടുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.