ആ സൈക്കിളുകൾക്ക് ഇനി ഉടമകളില്ല;റുക്സാനയും ജാഫറും ബംഗാളിൽ
text_fieldsകൊച്ചി: റുക്സാനയും മുഹമ്മദ് ജാഫറും മനസ്സുനീറി നാട്ടിലേക്ക് പോയപ്പോൾ അവരുടെ രണ്ട് കുഞ്ഞുസൈക്കിളുകൾ നൊമ്പരക്കാഴ്ചയായി ബാക്കി. അൽഖാഇദ തീവ്രവാദിയെന്ന ആരോപണത്തിൽ പെരുമ്പാവൂർ മുടിക്കല്ലിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്ത മുസറഫ് ഹസെൻറ മക്കളാണ് ഇരുവരും. പഠനത്തിൽ മിടുക്കിയായ മകൾക്ക് പിതാവിെൻറ സമ്മാനമായിരുന്നു സൈക്കിൾ. മാതാവ് സോമിയ ബീവിക്കൊപ്പം ഇരുവരും കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുർശിദാബാദിലെ മുസറഫിെൻറ വീട്ടിലേക്ക് പോയി.
മുടിക്കൽ ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു റുക്സാന. അനുജൻ ജാഫർ ഇക്കൊല്ലം ഇവിടെ തന്നെ എൽ.കെ.ജി പ്രവേശനം നേടി സ്കൂൾ തുറന്നാൽ േപാകാൻ തയാറെടുപ്പിലും. 'പഠിക്കാൻ മിടുക്കിയായിരുന്നു റുക്സാന. അവളുടെ ഓരോ നേട്ടവും ഏറെ സേന്താഷത്തോടെ വിവരിച്ചിരുന്നു മുസറഫ്. സ്കൂളിൽനിന്ന് സർട്ടിക്കറ്റുകൾ വാങ്ങിയാണ് അവർ പോയത്. നാട്ടിൽ ഏതെങ്കിലും സ്കൂളിൽ മക്കളെ ചേർക്കണമെന്നും അവർക്ക് പഠിക്കാൻ സൗകര്യം ഒരുക്കണമെന്നും പോകുംമുമ്പ് സോമിയ ബീവിയോട് പറഞ്ഞിട്ടുണ്ട്്' -മുസറഫ് ജീവനക്കാരനായിരുന്ന പെരുമ്പാവൂർ ബോംബെ ഫാഷൻ ഉടമ അബൂബക്കർ പറഞ്ഞു.
ഷറഫിയ്യ സ്കൂളിലെ അധ്യാപകരും മിടുക്കിയായ വിദ്യാർഥിയുടെ തുടർപഠനം മുടങ്ങാതെ നോക്കണമെന്ന് മാതാവിനോട് നിർദേശിച്ചിട്ടുണ്ട്. നാട്ടിൽ മുസറഫിെൻറ വീട്ടിൽ എത്തിയതായി അവർ വിളിച്ചറിയിച്ചിരുന്നു. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ ബാക്കിയായ ഉപകരണങ്ങളും സൈക്കിളുമൊക്കെ എത്തിച്ചുകൊടുക്കാനോ അതല്ലെങ്കിൽ പണം അയക്കാനോ സമീപവാസികൾ ശ്രമിക്കുന്നുണ്ട്.'അവരുടെ നാട്ടിൽ ഏതെങ്കിലും സ്കൂളിെൻറ അരികിൽ വാടകക്ക് വീടെടുത്ത് താമസിക്കാൻ പറഞ്ഞിട്ടുണ്ട്. പഠനചെലവ് പലരും ചേർന്ന് സ്വരൂപിച്ച് സ്കൂളിലേക്ക് അയച്ചുകൊടുക്കും. പഠിക്കാൻ മിടുക്കിയായ ആ കുട്ടിയെ മറക്കാൻ മനസ്സ് അനുവദിക്കുന്നില്ല' -അബൂബക്കറിെൻറ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.