നിയമലംഘനം: കിറ്റെക്സിന് വീണ്ടും നോട്ടീസ്
text_fieldsകിഴക്കമ്പലം (കൊച്ചി): നിയമവിരുദ്ധ ഉത്തരവുകള്‍ നല്കിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് കിറ്റെക്സ് ഗ്രൂപ് ചെയര്മാന് സാബു എം. ജേക്കബ്. 73 നിയമലംഘനങ്ങള്‍ കാണിച്ച് പെരുമ്പാവൂര്‍ അസി. ലേബര്‍ ഓഫിസര്‍ നോട്ടീസ് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ പറയുന്ന പല നിയമങ്ങളും കമ്പനിക്ക് ബാധകമല്ലാത്തതാണ്. 73 നിയമങ്ങള്‍ ലംഘിെച്ചന്ന് പറയുന്നതല്ലാതെ പരിശോധനയില്‍ എന്തെല്ലാം കണ്ടെത്തി എന്ന് നോട്ടീസില്‍ വ്യക്തമല്ല. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തൂക്കിക്കൊല്ലാന്വരെ കുറ്റങ്ങളുള്ള നിയമലംഘനങ്ങളാണ് ഇതിലുള്ളത്.
മിനിമം കൂലി നടപ്പാക്കിയില്ലെന്ന ഈ ഉദ്യോഗസ്ഥെൻറ നോട്ടീസ് ഹൈകോടതി സ്റ്റേ ചെയ്തതാണ്. അദ്ദേഹമാണ് ശനിയാഴ്ച വൈകീട്ട് വീണ്ടും നോട്ടീസ് നല്‍കിയത്. കിറ്റെക്സിെൻറ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് വ്യവസായ മന്ത്രി ആവർത്തിക്കുേമ്പാൾ മറുവശത്ത് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കുകയാണ്. നിയമസാധുത ഇല്ലാത്ത കാര്യങ്ങള്‍ സൂചിപ്പിച്ച് നോട്ടീസ് നല്കുന്ന ഉദ്യോഗസ്ഥരാണ് കേരളത്തിന് അപമാനം. അവരെ സസ്പെൻഡ് ചെയ്യണം. -അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായ വകുപ്പ് ചർച്ചക്കെത്തി
കിഴക്കമ്പലം: ജില്ല വ്യവസായ വകുപ്പ് ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ കിെറ്റക്സ് എം.ഡി സാബു എം. ജേക്കബുമായി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥര്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വവിധ വകുപ്പുകള്‍ കിെറ്റക്സിലെത്തി പരിശോധന നടത്തിയതിനെതിരെ സാബു ജേക്കബ് പരസ്യമായി രംഗത്തുവരുകയും സര്‍ക്കാറുമായി ഉണ്ടാക്കിയ 3500 കോടിയുടെ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്, തെലങ്കാന സര്‍ക്കാറുകള്‍ ക്ഷണിക്കുകയും ചെയ്തതോടെയാണ് വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.