ഡ്രൈവർമാരുടെ 'ഉറക്കം കെടുത്താൻ', പുതിയ പാതകളിലും റമ്പിൾ സ്ട്രിപ്
text_fieldsമലപ്പുറം: റോഡപകടങ്ങൾ കുറക്കാൻ 'റമ്പിൾ സ്ട്രിപ്'. പുതുതായി നിർമിക്കുന്ന ദേശീയപാതകളിലും നിലവിൽ നവീകരിക്കുന്ന ദേശീയപാതകളിലും റമ്പിൾ സ്ട്രിപ്പുകൾ സ്ഥാപിക്കാനാണ് കേന്ദ്ര തീരുമാനം.അശ്രദ്ധമായി വണ്ടിയോടിക്കുന്ന ഡ്രൈവർമാരെ ശബ്ദത്തിലൂടെയും വൈബ്രേഷനിലൂടെയും ജാഗ്രതയുള്ളവരാക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും വേണ്ടിയാണ് സ്ട്രിപ്പുകൾ സ്ഥാപിക്കുന്നത്.
തടസ്സരഹിതമായ റോഡുകളിലൂടെയുള്ള ദീർഘദൂര യാത്രക്കിടെ ഡ്രൈവർമാർ ഉറങ്ങുന്നതിനാലും തിരക്കേറിയ അങ്ങാടികളിൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതിനാലുമുണ്ടാവുന്ന അപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രം തീരുമാനിച്ചത്. രാജ്യവ്യാപകമായി നടപ്പാക്കുന്ന തീരുമാനത്തിെൻറ ഭാഗമായാണ് സംസ്ഥാനത്തും സ്ട്രിപ്പുകൾ വരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലാണ് ഇതിനകം ഇത് നടപ്പാക്കിയിരിക്കുന്നത്. നേരത്തേ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ ഇടങ്ങളിലും പ്രധാന നഗരങ്ങളിലുമാണ് സ്ട്രിപ് സ്ഥാപിക്കുന്നത്. ഇത്തരം ഇടങ്ങളിൽ എത്തുന്നതിന് മുമ്പും ശേഷവുമായി മൂന്ന് വീതം സ്ട്രിപ്പുകളുമാണുള്ളത്. മൂന്നും വ്യത്യസ്ത കനത്തിലാണ് ഒരുക്കിയിരിക്കുന്നത്.
േകാഴിക്കോട്-പാലക്കാട് പാതയിൽ മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിൽ സമാനമായ രീതിയിൽ സ്ട്രിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. വിഷയത്തിൽ ജനപ്രതിനിധികൾ അടക്കമുള്ളവർ പരാതി ഉന്നയിച്ചിരുന്നു.തുടർന്ന് പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശീയപാതകളിലെ വാഹനങ്ങളുടെ വേഗത കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രിപ്പുകൾ സ്ഥാപിച്ചതെന്നും തീരുമാനം മാറ്റില്ലെന്നും ദേശീയപാത അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.