ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
text_fieldsചെങ്ങന്നൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് പട്ടാപ്പകല്‍ തീപിടിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബം രക്ഷപ്പെട്ടു. എം.സി റോഡിലെ കല്ലിശ്ശേരി ജങ്ഷനില്‍ ഞായറാഴ്ച രാവിലെ 11നാണ് അപകടമുണ്ടായത്.ഗവ. ഐ.ടി.ഐ ജങ്ഷനിലെ കറുവട്ടില് മാര്‍ട്ടിന്‍െറ KL 30 D 9039 സെലേറിയോ കാറാണ് പൂര്‍ണമായി കത്തിയത്. തിരുവല്ലയിലെ ആശുപത്രിയില്‍ പരിശോധനക്ക് എത്താന്‍ പിതാവ് മാര്‍ട്ടിനുമായി മകന് റോബിനും സഹോദരിയുംകൂടി രാവിലെ 10.45ന് വീട്ടില്‍നിന്ന് പുറപ്പെട്ടതാണ്.
കല്ലിശേരിയില്‍ എത്തിയപ്പോള്‍ കാര്‍ പ്രവര്‍ത്തനരഹിതമായി രണ്ടുപ്രാവശ്യം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നാം തവണ ശ്രമിച്ചപ്പോള്‍ ബോണറ്റില്‍നിന്ന് പുക ഉയരുകയായിരുന്നു. ഉടന്‍ കാറില്‍നിന്ന് മൂവരും ഇറങ്ങി ഓടുകയായിരുന്നു. ഇതോടൊപ്പം തീ ആളിപ്പടര്‍ന്നു. പിന്നാലെ വരുകയായിരുന്ന അഡ്വ. കെ.കെ. രാമചന്ദ്രന് നായര്‍ എം.എല്‍.എ സ്ഥലത്തിറങ്ങി ഫയര്‍ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചു.
ചെങ്ങന്നൂര്‍ അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റും അഡീഷനല്‍ എസ്.ഐ കെ.ജി. ഷാജിയുടെ നേതൃത്വത്തിലെ പൊലീസ് സംഘവും എത്തി തീ അണച്ചു.
വണ്ടിയുടെ മെക്കാനിക്കല്‍ തകരാറാകാം അഗ്നിബാധക്ക് കാരണമെന്നാണ് സൂചന. ഇതേതുടര്‍ന്ന് എം.സി റോഡില്‍ ഒരുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.