കേന്ദ്രസര്‍ക്കാര്‍ നടപടി: റിയല്‍ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍
text_fieldsകോട്ടയം: കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായി 1000-500 രൂപ കറന്‍സി അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തേക്ക് ഒഴുകുന്ന കള്ളപ്പണത്തില്‍ 80-90 ശതമാനവും വിനിയോഗിക്കുന്നതും റിയല്‍ എസ്റ്റേറ്റ് രംഗത്താണെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടും പുതിയ തീരുമാനമെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പ്രേരകമായെന്നാണ് വിവരം.
കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കം നടത്തിയിരുന്നെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട ഉന്നതര്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ബാങ്കിങ് രംഗത്തെ പ്രമുഖര്‍ക്കും ഇതേ അഭിപ്രായമാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ച കേരളത്തിന്‍െറ സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഭൂമി കച്ചവടത്തെയും ഫ്ളാറ്റ്-വില്ല വില്‍പനയെയും പുതിയ നടപടി പ്രതികൂലമായി ബാധിക്കും. കള്ളപ്പണം കണ്ടത്തൊനുള്ള നടപടി ശക്തമാക്കുകയും ബാങ്കിങ് ഇടപാടുകള്‍ കള്‍ക്കശമാക്കുകയും ചെയ്താല്‍ ഈരംഗത്ത് പണം മുടക്കാന്‍ ആരും തയാറാകില്ളെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 70-80 ശതമാനത്തിന്‍െറ വരെ കുറവുണ്ടാകും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ ജില്ലകളെയാകും ഇത് കാര്യമായി ബാധിക്കുക. സംസ്ഥാനത്ത് നിരവധി പദ്ധതികളെ പുതിയ തീരുമാനം തകര്‍ക്കുമെന്നാണ് വിദഗ്ധാഭിപ്രായം. സാമ്പത്തികമായി ഉണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പലര്‍ക്കും കഴിയാത്ത സാഹചര്യവും സൃഷ്ടിക്കപ്പെടും. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ഇടപാടുകള്‍ ചെക്കുകളുടെയും ഇ-ഇടപാടുകളുടെയും അടിസ്ഥാനത്തിലാകുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖല തകരുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിന്‍െറ സമ്പദ്ഘടനയെ തകര്‍ക്കുന്ന തീരുമാനം ഇവിടെ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കും. നിലവില്‍ നിര്‍മാണരംഗത്ത് ഇതര സംസ്ഥാന തൊളിലാളികളടക്കം 30-40 ലക്ഷത്തോളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പുതിയ നടപടികളിലൂടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് 30 ശതാമനത്തിലത്തെിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് കറക്ട് ചെയ്യുന്നതോടെ കടുത്ത പ്രതിസന്ധിയാകും ഈമേഖലക്കുണ്ടാവുക. വിദേശനിക്ഷേപത്തിലും വന്‍ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.