കേന്ദ്രവിഹിതം സംസ്ഥാനം വകമാറ്റി; ‘റുസ’ പദ്ധതി പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുവദിച്ച തുക ധനകാര്യവകുപ്പ് വകമാറ്റിയതോടെ സ ംസ്ഥാനത്ത് ‘റുസ’ ഉന്നത വിദ്യാഭ്യാസ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. 2020 മാർച്ചിന കം പൂർത്തിയാക്കേണ്ട പദ്ധതിയുടെ ആദ്യഗഡുവിെൻറ 60 ശതമാനം തുക കേന്ദ്ര സർക്കാർ കൈമാറിയ ിട്ടും അതിെൻറ മൂന്നിലൊന്ന് തുകയാണ് കോളജുകൾക്കും സർവകലാശാലകൾക്കും നൽകിയത്. പദ്ധതി നടത്തിപ്പ് അവതാളത്തിലായതോടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷനൽ റുസ മിഷൻ ഡയറക്ടർ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി.
‘റുസ’ രണ്ടാം ഘട്ടത്തിൽ 116 കോളജുകൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിന് രണ്ട് കോടി വീതമാണ് അനുവദിച്ചത്. ഇതിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ആദ്യ ഗഡുവായി കോളജുകൾക്ക് അനുവദിക്കേണ്ട ഒരു കോടിയിൽ 116 കോളജുകൾക്ക് 60 ലക്ഷം രൂപ വീതം ഒരു വർഷം മുമ്പ് സംസ്ഥാനത്തിന് കൈമാറി. ഇതോടൊപ്പം സംസ്ഥാനവിഹിതമായ 40 ലക്ഷം രൂപകൂടി ചേർത്ത് കോളജുകൾക്ക് ഒരു കോടി രൂപ വീതം നൽകേണ്ടിടത്ത് 20 ലക്ഷം രൂപ വീതം മാത്രമാണ് ഇതുവരെ നൽകിയത്. ഇൗ ഇനത്തിൽ മാത്രം കേന്ദ്രവിഹിതമായി 69.6 കോടി ലഭിച്ചിട്ടും അതുപോലും കോളജുകൾക്ക് നൽകാൻ സംസ്ഥാന സർക്കാറിനായില്ല.
തുക അനുവദിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്ന് അടിക്കടി ഫയൽ അയക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം ഗഡുക്കളായി നൽകാമെന്ന നിലപാടിലാണ് ധനവകുപ്പ്. ഇതിന് പുറമെ എം.ജി, കുസാറ്റ് സർവകലാശാലകൾക്ക് നൂതന ഗവേഷണ പ്രവർത്തനങ്ങൾക്കായി ‘റുസ’യിൽനിന്ന് 50 കോടി വീതം അനുവദിച്ചിരുന്നു. ഇതിൽ ആദ്യഗഡുവായി രണ്ട് സർവകലാശാലകൾക്കും നാലരക്കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇതിലേക്ക് സംസ്ഥാനവിഹിതം കൂടി ചേർത്ത് 7.5 കോടി രൂപ വീതമാണ് സർവകലാശാലകൾക്ക് നൽകേണ്ടത്. എന്നാൽ, സംസ്ഥാന സർക്കാൻ നൽകിയത് 2.55 കോടി വീതം. കേന്ദ്രവിഹിതമായി ലഭിച്ച തുകപോലും നൽകാൻ സർക്കാറിനായില്ല. അഞ്ച് സ്വയംഭരണ േകാളജുകൾക്ക് മാത്രമാണ് ആദ്യഗഡു തുക കൃത്യമായി ലഭിച്ചത്.
റുസ പദ്ധതിയിൽ വയനാട്ടിൽ അനുവദിച്ച മോഡൽ ഡിഗ്രി കോളജിന് സ്ഥലം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. 12 കോടിയുടെ പദ്ധതിയാണിത്. ഇതിൽ േകന്ദ്രവിഹിതമായ 7.5 കോടി രൂപക്ക് അനുമതിയായി. സ്ഥലം ലഭ്യമാക്കി അറിയിച്ചാൽ തുക ലഭിക്കും. കേന്ദ്രവിഹിതമായി ലഭിച്ച തുക വകമാറ്റിയതോടെയാണ് ‘റുസ’ പദ്ധതി നടത്തിപ്പ് അവതാളത്തിലായത്. തുക ചെലവഴിച്ചതിെൻറ കണക്ക് സമർപ്പിച്ചാൽ മാത്രമേ പദ്ധതിയുടെ അടുത്തഗഡു ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.