വാക്സിൻ രജിസ്ട്രേഷന് തിരക്കേറി; ഒ.ടി.പി കിട്ടുന്നില്ല
text_fieldsതിരുവനന്തപുരം: വാക്സിൻ രജിസ്ട്രേഷനായി കോവിൻ പോർട്ടലിൽ വൻ തിരക്ക്. ഇതോടെ രജിസ്േട്രഷൻ നടപടികൾ മന്ദഗതിയിലായി. ഒ.ടി.പി (വൺ ടൈം പാസ്വേഡ്) മൊബൈലിൽ എത്താത്തതടക്കം നിരവധി പ്രശ്നങ്ങളാണ് നേരിട്ടത്.
മൊൈബൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആദ്യപടിയായ ഒ.ടി.പി വൈകിയതോടെ അപേക്ഷകർ വെട്ടിലായി. പലർക്കും സമയം കഴിഞ്ഞാണ് ഒ.ടി.പി കിട്ടിയത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയവർക്ക് 'രജിസ്ട്രേഷൻ പൂർത്തിയാക്കി' എന്ന സന്ദേശവും ലഭിച്ചില്ല.
രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് വാക്സിനേഷൻ സമയം തെരഞ്ഞെടുക്കാനുള്ള കേന്ദ്രങ്ങളൊന്നും സൈറ്റിൽ കാണാനായില്ല. അപോയിൻമെൻറുകൾ ലഭ്യമല്ലെന്ന സന്ദേശം ചിലർക്ക് ലഭിച്ചു. ഏറെ നേരം ശ്രമിച്ചപ്പോൾ വിതരണകേന്ദ്രങ്ങളുടെ പട്ടിക പ്രത്യക്ഷപ്പെെട്ടങ്കിലും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവിധം മെല്ലപ്പോക്കായി. ശനിയാഴ്ച ഉച്ചവരെ ഇതായിരുന്നു സ്ഥിതി. വാക്സിനെടുക്കാത്തവർക്കും ഒന്നാം ഡോസിെൻറ സർട്ടിഫിക്കറ്റ് ലഭിച്ചതായും ആക്ഷേപങ്ങളുണ്ട്.
വാക്സിൻ സ്റ്റോക്ക് കുറവായതും കൂടുതൽ പേർ ഒാൺലൈനിൽ തിക്കിത്തിരക്കുന്നതുമാണ് സാേങ്കതികത്തകരാറിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.