കൊച്ചിയിൽ പാലം നിര്‍മാണത്തിന് തുരുമ്പിച്ച കമ്പി; നാട്ടുകാർ തടഞ്ഞു
text_fieldsമരട്: നിര്‍മാണം നിലച്ച വളന്തക്കാട് പാലം പുനര്നിര്മാണത്തിനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. കരാറുകാരന് തുക നല്കാത്തതിനാല് നാലുമാസമായി നിർമാണം നിലച്ചിരിക്കുകയായിരുന്നു. നേരത്തേ ഇറക്കിവെച്ചിരുന്ന കമ്പികളെല്ലാം തുരുമ്പെടുത്തു. ഇവ ഉപയോഗിച്ച് പണി പുനരാരംഭിക്കാന്‍ സമ്മതിക്കില്ലെന്ന് സമീപവാസികള്‍ നിലപാടെടുത്തു. ഒടുവില്‍ കൗണ്‍സിലറും മരട് നഗരസഭ ഉപാധ്യക്ഷയുമായ അഡ്വ. രശ്മി സനില്‍ കരാറുകാരനുമായി സംസാരിച്ചു.
പുതിയ കമ്പി കൊണ്ടുവന്ന് പണിയാമെന്ന് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് നിര്‍മാണം പുനരാരംഭിച്ചത്. 18 മാസംകൊണ്ട് നിർമാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുവര്‍ഷവും മൂന്നുമാസവുമായിട്ടും പിയര്‍ ക്യാപ് ജോലികള്‍ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ.
മരട് നഗരസഭ ചെയര്മാന് ആൻറണി ആശാന്പറമ്പിലിെൻറ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.