Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതിർന്ന...

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു

text_fields
bookmark_border
S jayachandran nair
cancel
camera_alt

എസ്. ജയചന്ദ്രൻ നായർ

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർ(85) അന്തരിച്ചു. ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 2012ൽ എന്റെ പ്രദക്ഷിണ വഴികൾക്ക് എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും നിർമാതാവും ജയചന്ദ്രൻ നായരായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് ജനനം. കൗമുദി ദിനപത്രത്തിലൂടെ കൗമുദി ബാലകൃഷ്ണന്റെ ശിഷ്യനായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.

കെ. ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ. വിജയാഘവന്‍ അവാര്‍ഡ്, എം.വി. പൈലി ജേണലിസം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2012ൽ സജീവ മാധ്യമപ്രവർത്തനത്തിൽനിന്ന് പടിയിറങ്ങിയ അദ്ദേഹം, ഭാര്യ സരസ്വതിയമ്മക്കും സോഫ്റ്റ്​വെയർ എൻജിനീയറായ മകൾ ദീപക്കുമൊപ്പം ബംഗളൂരുവിൽ വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു. ഇംഗ്ലണ്ടിൽ ഡോക്ടറായ ഡോ. ജയ്ദീപ് മകനാണ്. സംസ്കാരം വ്യാഴാഴ്ച രാത്രി 10ന് ബംഗളൂരു മാറത്തഹള്ളി വൈദ്യുത ശ്മശാനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:S jayachandran nair
News Summary - S jayachandran nair passed away
Next Story