നെഹ്റു കുടുംബം ഗാന്ധിജിയുടെ പേര് മോഷ്ടിച്ചവരെന്ന് എസ്. രാജേന്ദ്രൻ
text_fieldsമൂന്നാര്‍: നെഹ്റു കുടുംബത്തെ അധിക്ഷേപിച്ച് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിെച്ചന്നും നെഹ്റുവിെൻറ അച്ഛെൻറ പാരമ്പര്യത്തിൽ ഗാന്ധിയുണ്ടോയെന്നും എം.എൽ.എ ചോദിച്ചു. സി.പി.എം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ മൂന്നാറിൽ നടന്ന നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രജേന്ദ്രൻ.
നെഹ്റുവിെൻറ അച്ഛനോ ബന്ധപ്പെട്ടവര്‍ക്കോ ഗാന്ധിയെന്ന പേരില്ല. എന്നാല്‍, കോണ്‍ഗ്രസിെൻറ നേതൃത്വത്തിലുള്ള സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെയും ഇന്ദിരയുടെയും പേരിനൊപ്പം ഗാന്ധിയെന്ന പേര് എങ്ങനെയെത്തി. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം യഥാർഥത്തില്‍ ഗാന്ധിയുടെ പേര് മോഷ്ടിക്കുകയാണ് ചെയ്തത്.
ശമ്പള വർധന ആവശ്യപ്പെട്ട് സമരം നടത്തുന്നതിൽ തെറ്റില്ല. തോട്ടം തൊഴിലാളികള്‍ക്ക് ശമ്പളം കുറവാണെന്നുള്ളതും സത്യമാണ്. എന്നാല്‍, കേരളത്തില്‍ മറ്റുസംസ്ഥാനങ്ങളെക്കാൾ കൂടുതല്‍ ശമ്പളമാണ് നല്‍കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണയോഗം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗങ്ങളായ എ. രാജേന്ദ്രന്, ആര്. ഈശ്വരന്, യൂനിയന്‍ ജനറല്‍ സെക്രട്ടറി വി.ഒ. ഷാജി, ഏരിയ സെക്രട്ടറി കെ.കെ. വിജയന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.