എങ്ങും െതാടാതെ ഖേദപ്രകടനം; നിർമാണം തുടരുമെന്നും എം.എൽ.എ
text_fieldsദേവികുളം: തെൻറ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പ ിക്കുെന്നന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. അതേസമയം, വിവാദ കെട്ടിട നിർമാണവുമായി മുന്ന ോട്ടുപോകും എന്ന നിലപാടിൽ തന്നെയാണ് എം.എൽ.എ. ‘മൂന്നാർ പഞ്ചായത്തിെൻറ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമുണ്ടാകില്ല.
നിർമാണം തടയാൻ ഉദ്യോഗസ്ഥരെത്തിയാൽ ഇനിയും അനുവദിക്കില്ല’-അദ്ദേഹം വ്യക്തമാക്കി. എം.എൽ.എയുടെ വിവാദ പരാമർശം ഇങ്ങനെയാണ്: ‘അവൾ ഇതെല്ലാം വായിച്ചുപഠിക്കണ്ടേ. സ്കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ? എൻ.ഒ.സി വാങ്ങിച്ചിട്ടാണോ? നാളെ ഇവർ ഉടക്കിയാൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമോ? അവൾ ബുദ്ധിയില്ലാത്തവൾ. വെറും ഐ.എ.എസ് കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു. കലക്ടറാകാൻ വേണ്ടി മാത്രം പഠിച്ചിട്ട് കലക്ടറാകുന്ന ആളുകൾക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ. ബിൽഡിങ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്. അവൾക്കിടപെടാൻ യാതൊരു റൈറ്റുമില്ല. അവളുടെ പേരിൽ ഇതിെൻറ നാശനഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പൊലീസിനെയും ഇവളെയും ചേർത്ത് പ്രൈവറ്റ് കേസ് ഫയൽ ചെയ്യണം. മൂന്നാറിൽകൂടി നാളെ റോഡ് ടാർ ചെയ്യണമെങ്കിൽ എൻ.ഒ.സി ചോദിച്ചാലോ. ഇതൊരു ജനാധിപത്യരാജ്യമല്ലേ...’ ഇങ്ങനെ േപായി സബ്കലക്ടർക്കെതിരായ എം.എൽ.എയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.