റവന്യൂവകുപ്പ് അനുമതിയില്ല; എം.എല്‍.എയുടെ വീടിെൻറ നിർമാണം സബ്കലക്ടർ തടഞ്ഞു
text_fieldsമൂന്നാര്‍: ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രെൻറ വീടിെൻറ ഒന്നാം നില നിര്‍മാണം തടഞ്ഞ് നോട്ടീസ്. മൂന്നാർ ഇേക്കാനഗറിലെ എം.എൽ.എയുടെ വീടിെൻറ വിപുലീകരണം നടന്നുവരുന്ന സാഹചര്യത്തിലാണ് ദേവികുളം സബ്കലക്ടർ പ്രേംകൃഷ്ണൻ മെമ്മോ നല്‍കിയത്.
അനധികൃത നിര്‍മാണവും ഭൂമിയുടെ പട്ടയവും സംബന്ധിച്ച് വിശദ അന്വേഷണം നടത്താനും വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് അനുമതി വേണമെന്നിരിക്കെ അനുവാദം വാങ്ങാതെയാണ് എം.എല്‍.എ വീട് നിര്‍മാണം തുടങ്ങിയത്. വീടിെൻറ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ ഷീറ്റു സ്ഥാപിച്ചായിരുന്നു നിര്‍മാണം. വെള്ളിയാഴ്ച രാവിലെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്.
രണ്ടാം നിലയുടെ നിര്‍മാണത്തിനാവശ്യമായ രേഖകള്‍ നേടിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഹാജരാക്കാന്‍ എം.എല്‍.എക്ക് കഴിഞ്ഞില്ല.
സർവേ നമ്പര്‍ 912 ല്‍ പെടുന്ന എട്ടു സെൻറിലാണ് എം.എല്‍.എയുടെ വീട്. നിര്‍മാണം അനധികൃതമാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. ലോക്ഡൗണിെൻറ മറവില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിര്‍മാണങ്ങളെന്നും പരാതിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.