എസ്. രാജേന്ദ്രന് സി.പി.എം ശാസന
text_fieldsതിരുവനന്തപുരം: ദേവികുളം സബ്കലക്ടർ ഡോ. രേണു രാജുവിനോട് അപമര്യാദയായി പെ രുമാറിയ എസ്. രാജേന്ദ്രൻ എം.എൽ.എയെ സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി ‘ശാസിച്ചു’. രാജേന്ദ് രനെതിരെ ജില്ല കമ്മിറ്റി ശിക്ഷ നടപടി സ്വീകരിച്ചെന്ന് സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പാർട്ടിയിൽ മാത്രമുള്ള ശാസനയാണിത്. ‘പരസ്യ ശാസന’ അല്ലാത്തതിനാൽ പരസ്യപ്പെടുത്തിയിട്ടില്ല.
അടുത്ത സംസ്ഥാന സമിതിയിൽ നടപടി അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സി.പി.െഎയുമായുണ്ടായ ഉഭയകക്ഷി ചർച്ചയിൽ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചിരുന്നു.മൂന്നാറിലെ സംഭവത്തിൽ എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയായിരുന്നെന്ന് കോടിയേരി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘സ്ത്രീകളോട് മാത്രമല്ല, പുരുഷ ഉദ്യോഗസ്ഥരോട് പോലും അങ്ങനെ പെരുമാറാൻ പാടില്ല. എം.എൽ.എ ചെയ്ത നടപടി തെറ്റാണെന്ന് പാർട്ടി വിലയിരുത്തി. അച്ചടക്കനടപടി സ്വീകരിച്ചിട്ടുമുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വേണമെന്നാണ് ഹൈകോടതി പറഞ്ഞത്. അതിെൻറ ഭാഗമായാണ് സബ്കലക്ടർ ഇടപെട്ടത്. ഇടപെടൽ നിയമാനുസൃതമാണ്. അവരെ കുറ്റംപറയാൻ പറ്റില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.