രാജേന്ദ്രന് എതിരെ നടപടി ഉണ്ടാവുമെന്ന് സി.പി.എം; സബ്കലക്ടറുടെ പാർട്ടി കുടുംബ ബന്ധം വിവരിച്ച് സി.പി.െഎ
text_fieldsതിരുവനന്തപുരം: ദേവികുളം സബ്കലക്ടർ ഡോ. രേണുരാജിേനാട് അപമര്യാദയായി പെരുമ ാറിയ എസ്. രാജേന്ദ്രൻ എം.എൽ.എയെ സംരക്ഷിക്കില്ലെന്നും നടപടി ഉണ്ടാവുമെന്നും സി.പി.എം നേ തൃത്വം സി.പി.െഎയെ ധരിപ്പിച്ചു. സി.പി.എം- സി.പി.െഎ നേതൃത്വങ്ങൾ തമ്മിലെ ചർച്ചക്കിടെയാണ ് ഉറപ്പ്. എം.എൽ.എയുടെ പെരുമാറ്റത്തിലുള്ള കടുത്ത അമർഷവും സി.പി.െഎ നേതൃത്വം സി.പി.എമ്മിനെ ധരിപ്പിച്ചു.
സബ്കലക്ടറുടെ നടപടിയെ പൂർണമായും പിന്തുണക്കാനാണ് സി.പി.െഎ തീരുമാനം. തിങ്കളാഴചത്തെ സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയിൽ രേണുരാജിെൻറ കുടുംബത്തിെൻറ സി.പി.െഎ ബന്ധം നേതൃത്വം വിശദീകരിച്ചു. രാജേന്ദ്രെൻറ നടപടികളെ സി.പി.െഎ ഒരിക്കലും പിന്തുണക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.
രേണുരാജിെൻറ പിതാവ് എം.കെ. രാജകുമാരൻ നായർ കെ.എസ്.ആർ.ടി.സിയിൽ എ.െഎ.ടി.യു.സി നേതൃത്വത്തിെല തൊഴിലാളി യൂനിയൻ നേതാവായിരുെന്നന്ന് േനതൃത്വം നിർവാഹക സമിതിയിൽ വിശദീകരിച്ചു. കെ.എസ്.ആർ.ടി.സിയിൽ ജില്ല ട്രാൻസ്പോർട്ട് ഒാഫിസറായിരുന്ന രാജകുമാരൻ നായർ കെ.എസ്.ടി.ഇ.യു നേതാവാണ്. സിവിൽ സർവിസിൽ റാങ്ക് നേടിയ രേണുരാജിനെ അഭിനന്ദിക്കാൻ താൻ അടക്കം പോയതായി പറഞ്ഞ കാനം, എം.എൽ.എയുടെ നടപടിയോട് ഒരുതരത്തിലുള്ള യോജിപ്പുമില്ലെന്നും പറഞ്ഞു. സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുന്നതായിരുന്നു എസ്. രാജേന്ദ്രെൻറ സംസാരം. സി.പി.എം നടപടി എടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എക്കെതിരെ കടുത്ത നടപടിയുണ്ടാകില്ല
തൊടുപുഴ: ദേവികുളം സബ്കലക്ടർ ഡോ. രേണുരാജിനെതിരെ പരാമർശം നടത്തിയ എസ്. രാജേന്ദ്രൻ എം.എൽ.എയെ തള്ളിപ്പറയാൻ പാർട്ടി തീരുമാനിച്ചെങ്കിലും കടുത്ത നടപടിയുണ്ടാകില്ല. ജില്ല കമ്മിറ്റി അംഗമായ രാജേന്ദ്രെൻറ വാദങ്ങളെ സെക്രേട്ടറിയറ്റ് യോഗം തള്ളിപ്പറഞ്ഞതു തന്നെ ശിക്ഷ നടപടിെയന്നാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന. കൂടുതൽ ചർച്ച നടത്തി നടപടി തീരുമാനിക്കാനാണ് തിങ്കളാഴ്ച ചേർന്ന പാർട്ടി സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചത്. ഇത് ശാസനയിലോ താക്കീതിലോ തീരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.