എസ്. രാജേന്ദ്രൻ എം.എൽ.എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തിൽ സംശയമുേണ്ടാ? -വി.എസ്
text_fieldsതിരുവനന്തപുരം: മൂന്നാർ ഭൂമി കൈയേറ്റ വിഷയത്തിൽ സി.പി.എം എം.എൽ.എ എസ്. രാേജന്ദ്രനും മന്ത്രി എം.എം. മണിക്കുമെതിരെ കടുത്ത പരാമർശങ്ങളുമായി വി.എസ്. അച്യുതാനന്ദൻ. എസ്. രാജേന്ദ്രൻ എം.എൽ.എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തിൽ സംശയം വല്ലതുമുേണ്ടാ എന്ന് ചോദിച്ച വി.എസ്, കൈയേറ്റം ഒഴിപ്പിക്കാൻ ആർജവത്തോടെ മുതിരുന്നവരുടെ ‘കൈ വെട്ടും, കാൽ വെട്ടും, രണ്ട് കാലിൽ നടക്കാനനുവദിക്കില്ല’ എെന്നാക്കെ വിളിച്ച് കൂവുന്ന ഭൂമാഫിയയെ സർക്കാർ നിലക്കുനിർത്തണമെന്നും ആവശ്യപ്പെട്ടു.
ആവശ്യം വന്നാൽ താൻ മൂന്നാറിലേക്ക് പോകും. പട്ടയഭൂമിയിലാണ് എസ്. രാജേന്ദ്രൻ കഴിയുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഭാവികമാണ്. ഇത്തരം അഭിപ്രായങ്ങൾ മുന്നിൽവെച്ച് മാധ്യമങ്ങൾക്ക് സ്വതന്ത്രമായി നിഗമനത്തിലെത്താം.
സബ് കലക്ടർ ജനങ്ങളുടെയും സംസ്ഥാനസർക്കാറിെൻറയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉറച്ചുനിൽക്കുന്നയാളാണ്. ഭരണത്തിന് വേഗം പോെരന്നും വി.എസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൈയേറ്റമൊഴിപ്പിക്കാനെത്തുന്നവരുടെ കാലുവെട്ടുമെന്ന് പറഞ്ഞവർ ഇന്ന് മന്ത്രിയും എം.എൽ.എയുമൊക്കെയാണെന്നും ഇവരും ഭൂമാഫിയയുടെ ആളുകളാണോ എന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് വി.എസ് ഇത്രയും തുറന്നടിച്ചത്.
ഭൂമാഫിയ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും വലിയ നിക്ഷേപങ്ങളുള്ളവരെ ജനങ്ങള്‍ക്കറിയാം. അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ക്വാറികളെയും ഏലപ്പാട്ട ഭൂമിയിലെ ബഹുനില കെട്ടിടനിർമാണങ്ങളെയും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ആരായാലും അത് കേരളത്തിെൻറ താല്‍പര്യത്തിനുവേണ്ടിയല്ലെന്ന് വ്യക്തമാണ്.
ഭൂമാഫിയയുടെ കൈയില്‍നിന്ന്, അവര്‍ എത്ര ഉന്നതരായാലും, ഓരോ ഇഞ്ച് ഭൂമിയും ഒഴിപ്പിച്ചെടുക്കുകതന്നെ വേണം. പ്രകൃതിയും പരിസരവും കുത്തകകള്‍ക്ക് ചൂഷണത്തിന് വിട്ടുകൊടുക്കില്ലെന്ന് തെരഞ്ഞെടുപ്പുവേളയിൽ എൽ.ഡി.എഫ് പറഞ്ഞിരുന്നു. ഇൗ വാഗ്ദാനം പാലിക്കാൻ എൽ.ഡി.ഫ് പ്രതിജ്ഞാബദ്ധമാണ് ^വി.എസ്. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.