അനധികൃത നിർമാണം എം.എൽ.എയുടെ സാന്നിധ്യത്തിൽ; സബ് കലക്ടർ റിപ്പോർട്ട് എ.ജിക്ക് കൈമാറി
text_fieldsകൊച്ചി: പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്തെ അനധികൃത നിർമാണം ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന ്‍റെ സാന്നിധ്യത്തിലെന്ന് സബ് കലക്ടർ രേണു രാജിന്‍റെ റിപ്പോർട്ട്. ഹൈകോടതിയിൽ സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിന ് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം സബ് കലക്ടർ വിശദീകരിക്കുന്നത്.
അനധികൃത നിർമാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം നടത്തുന്നത് തടസപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എ.ജി പരിശോധിച്ച ശേഷം റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിക്കും. അതേസമയം, സബ് കലക്ടറെ ബോധമില്ലാത്തവൾ എന്ന് വിളിച്ച് ആക്ഷേപിച്ച സംഭവം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിർമാണം തുടർന്നു. ഇതിനെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ തടഞ്ഞു. പഞ്ചായത്തിന്‍റെ നിർമാണം നിയമലംഘനമാണ്. കോടതിയലഷ്യ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
മൂന്നാര്‍ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് കെ.ഡി.എച്ച്.പി കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.