സബ് കലക്ടർക്കെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ സ്പീക്കർക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണം തടഞ്ഞ ദേവികുളം സബ് കലക്ടർ രേണു രാജും എസ്. രാജേന്ദ്രൻ എം.എൽ.എയും തമ്മ ിലുള്ള ഏറ്റുമുട്ടൽ അവസനിക്കുന്നില്ല. സബ് കലക്ടർക്കെതിരെ നിയമസഭാ സ്പീക്കർക്ക് എസ്. രാജേന്ദ്രൻ പരാതി നൽകി. ജനപ് രതിനിധിയായ തന്നോട് സബ് കലക്ടർ അപമര്യാദയോട് പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവകാശ ലംഘനത്തിനാണ് നോട്ടീസ് നൽകിയ ത്.
എം.എൽ.എ-സബ് കലക്ടർ ഏറ്റുമുട്ടലിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഇന്ന് ഉപാക്ഷേപ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് എസ്. രാജേന്ദ്രൻ പരാതി നൽകിയ വിവരം റവന്യൂ മന്ത്രി ഇ. ചന്ദ്രശേ ഖരൻ സഭയെ അറിയിച്ചത്. പരാതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്നത് സ്പീക്കറുടെ പരിഗണനയിലാണ്.
മൂന്നാർ പഞ്ചായത്ത ിന്റെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ സബ് കലക്ടറെ ‘അവൾ’ എന്ന് പരാമർശിച്ച എം.എൽ.എ, ‘ബുദ്ധി യില്ലാത്തവൾ’ എന്ന പ്രയോഗവും നടത്തിയിരുന്നു. നിര്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ ്ഥരുടെ മുന്നില്വെച്ചായിരുന്നു ഇത്. പിന്നീട്, താൻ അനാവശ്യ വാക്കുകളൊന്നും പറഞ്ഞിട്ടില്ലെന്നും ‘അവൾ’ എന്ന വിളി നിരോധിക്കപ്പെട്ടതല്ലെന്നുമാണ് എം.എൽ.എ നിലപാടെടുത്തത്. ബുദ്ധിയില്ലാത്തവളെന്ന വാക്ക് അത്ര മോശമല്ലെന്നും രാജേന്ദ്രൻ വിശദീകരിച്ചിരുന്നു.
അതേസമയം, താൻ എം.എൽ.എക്കെതിരെ ഒരു വാക്കും ഉപയോഗിച്ചിട്ടില്ലെന്നും എം.എൽ.എ എന്ന് മാത്രമാണ് സംബോധന ചെയ്തതെന്നുമാണ് സബ് കലക്ടർ രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞത്. സബ് കലക്ടർക്കെതിരെ മോശം പരാമർശത്തിനെതിരെ സംസ്ഥാനത്തും പാർട്ടിയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ എം.എൽ.എ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മോശം പരാമർശം നടത്തിയ എസ്. രാജേന്ദ്രനെതിരെ മാധ്യമ വാർത്തകളുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ സ്പീക്കർക്ക് പരാതി നൽകിയത്.
ദേവികുളം സബ് കലക്ടർ ചെയ്തത് നിയമപരമായ കാര്യങ്ങൾ –റവന്യൂ മന്ത്രി
തിരുവനന്തപുരം: മൂന്നാറിൽ ടാറ്റ ടീ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽനിന്ന് മൂന്നാർ പഞ്ചായത്തിന് പാർക്കിങ് ആവശ്യത്തിനുമാത്രം നൽകിയ ഭൂമിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഹൈകോടതിയുടെ ഉത്തരവും അതിനനുസൃതമായി പുറപ്പെടുവിച്ച നിയമപരമായ നിർദേശങ്ങളും ലംഘിക്കപ്പെട്ടെന്ന രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നിയമവിധേയമായ നടപടികളാണ് സബ് കലക്ടർ സ്വീകരിച്ചത്. നിർദേശങ്ങൾ അവഗണിക്കുകയും നിയമപ്രകാരം നടപടി സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടയാനുമുള്ള ശ്രമമാണ് പഞ്ചായത്ത് പ്രസിഡൻറിെൻറയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഉണ്ടായത്. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കുവേണ്ടി എൻ.ഒ.സി ലഭിക്കാൻ സബ് കലക്ടർ മുമ്പാകെ പഞ്ചായത്ത് അപേക്ഷ നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നൽകി.
പശ്ചിമഘട്ടത്തിെൻറ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്താണ് ഹൈകോടതി മൂന്നാർ പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിട്ടത്.
2010 ജനുവരി 21ലെ ഡിവിഷൻ െബഞ്ച് ഉത്തരവ് പ്രകാരം റവന്യൂ വകുപ്പിെൻറ എൻ.ഒ.സിയും പഞ്ചായത്തിെൻറ അനുവാദവുമില്ലാതെ മൂന്നാർ പ്രദേശത്ത് നിർമാണം നടത്തുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തണം. സാധാരണക്കാർക്ക് വീട് വെക്കുന്നതിന് എൻ.ഒ.സി നൽകാൻ ദേവികുളം സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
മൂന്നാർ പഞ്ചായത്ത് നടത്തിവരുന്ന നിർമാണം അനധികൃതമാണെന്ന് കാണിച്ച് ദേവികുളം സബ് കലക്ടർക്ക് ലഭിച്ച പരാതിയിൽ ഫെബ്രുവരി അഞ്ചിന് സ്റ്റോപ് മെമ്മോ നൽകി.
ഈ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറി ഫെബ്രുവരി ആറിന് കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ, ഡി.പി.സി അംഗീകരിച്ച പദ്ധതിയായതിനാൽ എൻ.ഒ.സി നൽകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് പഞ്ചായത്ത് സെക്രട്ടറി ജില്ല കലക്ടർക്ക് അപേക്ഷ നൽകിയതായി അറിയുന്നു. വിഷയത്തിൽ ദേവികുളം സബ് കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഹൈകോടതി വിധിയും ഭൂനിയമങ്ങളും നടപ്പാക്കി സർക്കാർ മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.