ശബരിമലയെ സമര ഭൂമിയാകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല-എം.ടി രമേശ്
text_fieldsതിരുവനന്തപുരം: പ്രതിഷേധങ്ങൾ തുടർന്ന് ശബരിമലയെ സമര ഭൂമിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധത്തെ പിന്തുണക്കില്ലെന്ന എസ്.എൻ.ഡി.പിയുടെ നിലപാടല്ല ബി.ഡി ടി.ജെ. എസ്സിനുള്ളത്. അവർ തങ്ങളോടൊപ്പം മുഴുവൻ സമയവും സമരത്തിൽ പങ്കെടുക്കും. വ്യക്തിപരമായ അഭിപ്രായങ്ങൾ പലർക്കും ഉണ്ടാകാം. സമരത്തെ പിന്തുണക്കില്ലെന്ന നിലപാട് വെള്ളാപ്പള്ളി നടേശെൻറ വ്യക്തലപരമായ അഭിപ്രായമാകാമെന്നും എം.ടി രമേശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും അയ്യപ്പ വിശ്വാസികളും തമ്മിലാണ് ഇപ്പോൾ പോരാട്ടം. ഇരയ്ക്കും വേട്ടക്കാരനുമൊപ്പമുള്ള മുഖ്യമന്ത്രിയുടെ നിലപാട് ആത്മവഞ്ചനാ പരമാണ്. സി.പി.എമ്മിെൻറ കമ്മറ്റി കൂടി തീരുമാനം എടുക്കേണ്ട വിഷയമല്ലിത്. സർക്കാർ ഇക്കാര്യത്തിൽ പുനർവിചന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. നാമജപത്തെയും ശരണം വിളികളെയും അദ്ദേഹം ഭയപ്പെടുന്നു. മനോവൈകൃതത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും രമേശ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.