കാടും പച്ചപ്പും; കരിമല, പുല്ലുമേട് പാതയിലൂടെയും തീർഥാടകർ
text_fieldsശബരിമല: ശരണം വിളിക്കൊപ്പം വനഭംഗി കൂടി ആസ്വദിച്ച് കാനന പാതകളിലൂടെ കാൽനടയായി തീർഥാടകർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി. പതിനാറാം തീയതി മുതലാണ് കാനനപാതകൾ തുറന്നു കൊടുത്തത്.
ബുധനാഴ്ച വരെ ലഭ്യമായ കണക്കനുസരിച്ച് 4642 തീർഥാടകരാണ് കരിമല- പുല്ലുമേട് വഴി ദർശനത്തിനെത്തിയത്. എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല, വലിയാനവട്ടം വഴി എത്തുന്നതാണ് സന്നിധാനത്തേക്കുള്ള പ്രധാന കാനന പാത. സത്രക്കടവ് - പുല്ലുമേട് വഴി എത്തുന്നതാണ് രണ്ടാമത്തെ പാത. കരിമല വഴിയാണ് കൂടുതൽ അയ്യപ്പൻമാർ എത്തുന്നത്. അഴുതക്കടവ്, സത്രക്കടവ് എന്നിവിടങ്ങളിലെ പാതകൾ രാവിലെ ഏഴിന് തുറക്കും.
അഴുതക്കടവിൽ നിന്ന് രാവിലെ ഏഴു മുതൽ ഉച്ചക്ക് 2.30 വരെയും സത്രക്കടവിൽ നിന്നും രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരുമണിവരെയും ആണ് ഭക്തരെ കടത്തിവിടുന്നത്.
തീർഥാടകർക്ക് സുരക്ഷ ഒരുക്കി ഇരുപാതകളിൽ നിന്നും പുലർച്ചെ ആദ്യം പുറപ്പെടുന്ന സംഘത്തിന് വനപാലകർ അകമ്പടി പോകും. ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് സത്രക്കടവ്, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെൻററുകളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.