ശബരിമല: സുരക്ഷക്കായി 15,259 പൊലീസുകാര്‍; 20 അംഗ കമാൻഡോ സംഘവും
text_fieldsതിരുവനന്തപുരം: മണ്ഡലവിളക്ക് മഹോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച വൈകീട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തിൽ സന്നിധാനവും പരിസരപ്രദേശങ്ങളും കനത്ത പൊലീസ് വലയത്തിൽ. യുവതി പ്രവേശനത്തിെൻറ മറവിൽ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സംഘ്പരിവാർ ആക്രമണത്തിന് കോപ്പുകൂട്ടുെന്നന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തിെൻറ നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയത്.
ഡി.ഐ.ജി മുതൽ അഡീഷനൽ ഡി.ജി.പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ അടക്കം 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് തീർഥാടനകാലത്ത് ശബരിമലയിലും പരിസരത്തും നിയോഗിച്ചിട്ടുള്ളത്. നാല് ഘട്ടങ്ങളുള്ള ഈ സീസണിൽ എസ്.പി, എ.എസ്.പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥർ സുരക്ഷാചുമതലകൾക്കായി ഉണ്ടാകും.
ഡിവൈ.എസ്.പി തലത്തിൽ 113 പേരും ഇൻസ്പെക്ടർ തലത്തിൽ 359 പേരും എസ്.ഐ തലത്തിൽ 1450 പേരുമാണ് ഇക്കാലയളവിൽ ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. 12,562 സീനിയർ സിവിൽ പൊലീസ് ഓഫിസർ, സിവിൽ പൊലീസ് ഓഫിസർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ, വനിത സി.ഐ, എസ്.ഐ തലത്തിലുള്ള 60 പേരും 860 വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർ/സിവിൽ പൊലീസ് ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.
15 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ 3450 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇവരിൽ 230 പേർ വനിത പൊലീസ് ഉദ്യോഗസ്ഥരാണ്. നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാം ഘട്ടത്തിൽ 3400 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കുണ്ടാകും. ഡിസംബർ 14 മുതൽ 29 വരെയുള്ള മൂന്നാം ഘട്ടത്തിൽ 4026 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.
ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ 4383 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.