ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഉത്തരവ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2263 ഏക്കർ ഏറ്റെടുക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിെൻറ ഉത്തരവ്. തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തി.
വിമാനത്താവളത്തിന് കോട്ടയം കലക്ടർ ചെറുവള്ളി എസ്റ്റേറ്റിെൻറ ഭൂമി ഏറ്റെടുക്കാമെന്ന് 2020 മാർച്ച് 23ന് റിപ്പോർട്ട് നൽകിയിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള അവകാശനിയമം അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. വിമാനത്താവളം സ്പെഷൽ ഓഫിസർ വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) എന്നിവർ തയാറാക്കിയ പദ്ധതിക്ക് ധനം, നിയമം, റവന്യൂ തുടങ്ങിയ വകുപ്പുകൾ അനുമതി നൽകിയിരുന്നു.
മുഖ്യമന്ത്രി ഫയലിൽ ഒപ്പുെവച്ചതോടെയാണ് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിമാനത്താവളം ലാഭകരമായി നടത്താമെന്ന് സാധ്യതപഠനം നടത്തിയ ലൂയി ബഗ്ർ റിപ്പോർട്ട് നൽകിയിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിെൻറ ഭൂവുടമസ്ഥത സംബന്ധിച്ച നിയമ നടപടികളാണ് അടുത്ത കടമ്പ. നിലവിൽ ബിലീവേഴ്സ് ചർച്ച് ഉടമസ്ഥതയിലാണ് എസ്റ്റേറ്റ്. ചെറുവള്ളി അടക്കം ഹാരിസൺ പ്ലാേൻറഷൻസിെൻറ പക്കലുള്ള എസ്റ്റേറ്റുകൾ ഏറ്റെടുക്കാമെന്ന രാജമാണിക്യം റിപ്പോർട്ട് കോടതി റദ്ദാക്കിയിരുന്നു.
എസ്റ്റേറ്റ് തിരിച്ചെടുക്കാൻ സിവിൽ കേസ് നടത്താനും സർക്കാറിന് നിർദേശം നൽകിയിരുന്നു.
LATEST NEWS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.