ശബരിമല വിമാനത്താവളം: കിൻഫ്രയെ ഒഴിവാക്കി, കെ.എസ്.െഎ.ഡി.സി നോഡൽ ഏജൻസി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നോഡൽ ഏജൻസിയായി കിൻഫ്രയെ ഒഴിവാക്കി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭയോഗം തീരുമാനിച്ചു.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതികസർവകലാശാലയുടെ അക്കാദമിക് കാമ്പസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്മെൻറ് ചാർജ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാനും തീരുമാനിച്ചു.
നാലാം ഭരണപരിഷ്കാര കമീഷെൻറ അഞ്ചാമത് റിപ്പോർട്ടിലെ ശിപാർശകൾ തത്ത്വത്തിൽ അംഗീകരിച്ചു. ശിപാർശ നടപ്പാക്കാനാവശ്യമായ നടപടിക്രമങ്ങൾ തയാറാക്കി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം വാങ്ങണം. വർഷത്തിൽ 10000 മെട്രിക് ടൺ ഈറ്റ സൗജന്യമായി ശേഖരിക്കാനും കൊണ്ടുപോകാനും കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷനെ അനുവദിക്കുന്നതിന് ബാംബൂ കോർപറേഷനും വനം വകുപ്പും തമ്മിൽ 2020 നവംബർ ഒന്നുമുതൽ 2025 ഒക്ടോബർ മൂന്നുവരെ സാധുതയുള്ള കരാറിൽ ഏർപ്പെടാൻ അനുമതി നൽകാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.