ശബരിമല വിമാനത്താവളം: െചറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ രാജമാണിക്യത്തിെൻറ നിലപാട് നിർണായകമാകും
text_fieldsപത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ കെ.എസ്.ഐ.ഡി.സി (കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ) മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യത്തിെൻറ നിലപാട് നിർണായകമാകും.
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി അത് സർക്കാറിലേക്ക് ഏെറ്റടുത്ത് നേരേത്ത രാജമാണിക്യം ഉത്തരവ് ഇറക്കിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിെൻറ ഇപ്പോഴത്തെ ൈകവശക്കാരായ ബിലീവേഴ്സ് ചർച്ചുമായി ഉടമസ്ഥതാ തർക്കത്തിൽ പാലാ മുൻസിഫ് കോടതിയിൽ ഒ.എസ് 72/19 നമ്പർ കേസ് നടന്നുവരുകയാണ്.
കേസ് വിധിയും അപ്പീലുമൊക്കെയായി തീരാൻ വർഷങ്ങളെടുക്കുമെന്നിരിക്കെ അതിന് കാത്തുനിൽകാതെ ബിലീവേഴ്സ് ചർച്ചുമായി ഒത്തുതീർപ്പിന് സർക്കാർതലത്തിൽ നീക്കം സജീവമാണ്. ചെറുവള്ളി സർക്കാർ ഭൂമിയെന്ന വാദം മാറ്റിെവച്ച് രാജമാണിക്യം ഒത്തുതീർപ്പിന് തുനിയുമോ എന്നത് ശബരിമല വിമാനത്താവള പദ്ധതി പ്രാവർത്തികമാക്കുന്നതിൽ പ്രധാനഘടകമാകും.
ഹാരിസൺസ് മലയാളം കമ്പനിയിൽനിന്നാണ് ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചർച്ച് വിലയ്ക്കുവാങ്ങിയത്. 2005 ആഗസ്റ്റ് രണ്ടിന് എരുമേലി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത 23429/2005 ആധാരപ്രകാരമായിരുന്നു വിൽപന. 2015 േമയ് 28നാണ് ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി സർക്കാറിലേക്ക് ഏറ്റെടുത്ത് അന്ന് റവന്യൂ സ്പെഷൽ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യം ഉത്തരവിറക്കിയത്. ആ ഉത്തരവ് ഹൈകോടതി റദ്ദാക്കിയത് റവന്യൂ സ്പെഷൽ ഓഫിസർക്ക് അത്തരം ഉത്തരവ് ഇറക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്. ഭൂമി സർക്കാറിേൻറതാണ് എന്നതിന് രാജമാണിക്യം നിരത്തിയ തെളിവുകൾ കോടതി തള്ളിയിട്ടില്ല.
ഭൂമിയുടെ ഉടമസ്ഥതയിൽ തീർപ്പ് കൽപിക്കേണ്ടത് സിവിൽ കോടതിയാണെന്നാണ് ഹൈകോടതി പറഞ്ഞത്. സ്വാതന്ത്ര്യത്തിനു മുമ്പ് മലയാളം പ്ലാേൻറഷൻസ് എന്ന ഇംഗ്ലീഷ് കമ്പനി കൈവശം െവച്ചിരുന്നതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ ഭൂമി 1984ൽ രൂപവത്കരിച്ച ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിക്ക് നിയമപ്രകാരം മലയാളം പ്ലാേൻറഷൻസ് കമ്പനി കൈമാറിയിട്ടില്ല. അതിനാൽ അന്യം നിൽപു നിയമപ്രകാരം ഭൂമി സർക്കാർ വകയാണെന്ന് കണ്ടെത്തിയാണ് രാജമാണിക്യം 2263 ഏക്കർ വരുന്ന എസ്റ്റേറ്റ് ഏറ്റെടുത്തത്.
ചെറുവള്ളി തർക്കഭൂമിയായാണ് സർക്കാർ കാണുന്നത്. സർക്കാർ ഭൂമിയാണെന്ന് പൂർണബോധ്യത്തോടെ എസ്റ്റേറ്റ് ഏറ്റെടുത്ത രാജമാണിക്യം ആ നിലപാടിൽനിന്ന് ഇനി പിന്തിരിയുമോ എന്നാണ് വ്യക്തമാകേണ്ടത്. രാജമാണിക്യത്തെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല ഏൽപിച്ചതിന് പിന്നിൽ സർക്കാറിന് എന്തെങ്കിലും കണക്കുകൂട്ടലുണ്ടാകുമെന്ന് ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു. കണക്കുകൂട്ടൽ എന്തെന്നത് ദുരൂഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.