ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റിെൻറ വിൽപന അസാധുവാകും, ഒരു പൈസപോലും നൽകാതെ ഏറ്റെടുക്കാം
text_fieldsപത്തനംതിട്ട: ഹാരിസൺസിെൻറ ആധാരം വ്യാജമെന്ന് കണ്ടെത്തിയതോടെ നിർദിഷ്ട ശബരിമല വിമാനത്താവള ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിെൻറ വിൽപന അസാധുവാകും. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺസ് ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ ബിഷപ് കെ.പി. യോഹന്നാെൻറ ഗോസ്പൽ ഫോർ ഏഷ്യക്കാണ് വിറ്റത്.
ഇതടക്കം ഹാരിസൺസ് ഇടുക്കി, കൊല്ലം ജില്ലകളിലായി നടത്തിയ മറ്റ് മൂന്ന് എസ്റ്റേറ്റുകളുടെ വിൽപനയും അസാധുവാകും. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്കായി ഒരു പൈസപോലും നൽകാതെ ഏറ്റെടുക്കുന്നതിനും ഇതോടെ വഴിതെളിഞ്ഞു.
വ്യാജ ആധാരം ഉപയോഗിച്ച് ഭൂമികൾ വിൽപന നടത്തിയ ഹാരിസൺസിെൻറ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ കേസുകളിൽ തുടർ നടപടിക്കും വഴിയൊരുങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കൈവശ ഭൂമിക്ക് ഉടമസ്ഥതയുണ്ടെന്ന് പറയുന്നത് 1600/1923 നമ്പർ കൊല്ലം സബ് രജിസ്ട്രാർ ഒാഫിസിൽ രജിസ്റ്റർ ചെയ്ത ആധാര പ്രകാരമാണ്.
ഇതിൽ പറയുന്നത് ജോർജ് ആൽബർട്ട് ജോൺ ബാരൻ എന്ന സായിപ്പ് അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള പല കമ്പനികളുടെ ൈകവശ ഭൂമികളുടെ അവകാശം പുതുതായി അദ്ദേഹം രൂപവത്കരിച്ച മലയാളം പ്ലാേൻറഷൻസ് (യു.കെ) എന്ന കമ്പനിക്ക് കൈമാറുന്നുവെന്നാണ്. ഇത് മലയാളത്തിലുള്ളതാണ്.
അതേസമയം ഹാരിസൺസ് കോടതികളിൽ ഹാജരാക്കുന്നത് ഇംഗ്ലീഷിലുള്ള ആധാരമാണ്. അതാണ് ഫോറൻസിക് പരിശോധനയിൽ വ്യാജമാണെന്ന് സൂചിപ്പിക്കുന്നത്. ഹാരിസൺസ് പ്രസിഡൻറ് വി. വേണുഗോപാൽ വിജിലൻസിന് മൊഴി നൽകിയത് ചെറുവള്ളി എസ്റ്റേറ്റ് വിൽപന നടത്തിയത് 1600/1923 നമ്പർ ആധാരത്തിലെ ഭൂമി എന്ന നിലയിലാണ് എന്നാണ്.
2005 ആഗസ്റ്റ് രണ്ടിന് എരുമേലി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത 23429/2005 ആധാരപ്രകാരമാണ് 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ബിഷപ് യോഹന്നാന് വിറ്റത്. ആധാരത്തിൽ പറയുന്നത് 369/1 മുതൽ 7വരെ, 357/1, 368/1, 368/1C എന്നീ സർവേ നമ്പറുകളിൽപെട്ട ഭൂമി യോഹന്നാന് വിൽക്കുന്നു എന്നാണ്. ഈ സർവേ നമ്പറുകൾ ഒന്നും സർക്കാർ രേഖയായ സെറ്റിൽമെൻറ് രജിസ്റ്ററിലുള്ളതല്ല.
വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പകരം ഗോസ്പൽ ഫോർ ഏഷ്യക്ക് ഭൂമിയുടെ വിലയോ പദ്ധതിയിൽ ഓഹരി പങ്കാളിത്തമോ നൽകാൻ സർക്കാർ നീക്കം നടത്തിയിരുന്നു. ഇത് വിവാദമായതോടെ ചെറുവള്ളി സർക്കാർ ഭൂമിയാണെന്ന് കാട്ടി പാലാ കോടതിയിൽ സർക്കാർ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
1600/1923 നമ്പർ ആധാരത്തിൽപെടുന്നത് എന്നവകാശപ്പെട്ടാണ് ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ 1665 ഏക്കർ ബോയ്സ്, കൊല്ലം ജില്ലയിലെ 2697 ഏക്കർവരുന്ന അമ്പനാട്, കൊല്ലം ജില്ലയിലെ തെന്മലയിൽ 205 ഏക്കർ വരുന്ന റിയ എന്നീ എസ്റ്റേറ്റുകൾ ഹാരിസൺസ് വിൽപന നടത്തിയത്. ഹാരിസൺസ് അവകാശപ്പെടുന്ന 1600/1923 നമ്പർ ഇംഗ്ലീഷ് ആധാരം വ്യാജമാണെന്ന് വരുന്നതോടെ ഈ വിൽപനകളും അസാധുവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.