ശബരി വിമാനത്താവളം: സ്ഥലനിർണയ സമിതി റിപ്പോർട്ട് നാളെ
text_fieldsകോട്ടയം: ശബരി വിമാനത്താവള പദ്ധതിക്ക് അനുയോജ്യ സ്ഥലം കണ്ടെത്താൻ നിയോഗിച്ച റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യെൻറ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച സർക്കാറിന് റിപ്പോർട്ട് നൽകും. കെ.എസ്.െഎ.ഡി.സി മാനേജിങ് ഡയറക്ടർ ഡോ.കെ.എ. ബീന, കോട്ടയം, പത്തനംതിട്ട ജില്ല കലക്ടർമാർ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
കോട്ടയം-പത്തനംതിട്ട ജില്ലകളിലെ ചെറുവള്ളി ബിലീവേഴ്സ് ചർച്ച് എസ്റ്റേറ്റ്, മുണ്ടക്കയത്തെ വെള്ളനാടി എസ്റ്റേറ്റ്, എരുമേലി പ്രപ്പോസ് എസ്റ്റേറ്റ്, പത്തനംതിട്ട കല്ലേലി, കുമ്പഴ, ളാഹ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിൽ സ്ഥലപരിശോധന നടത്തിയ സമിതിയോട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. ഇതനുസരിച്ച് തയാറാക്കിയ റിപ്പോർട്ട് വെള്ളിയാഴ്ച വിശദ ചർച്ചകൾക്കുശേഷം സമർപ്പിക്കുമെന്ന് റവന്യൂ അഡീഷനൽ ചീഫ് െസക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു.
എരുമേലി ചെറുവള്ളി എസ്റ്റേറ്റാണു പദ്ധതിക്ക് ഏറ്റവും അനുയോജ്യമെന്നു നേരേത്ത അഭിപ്രായം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പഠനം നടത്തിയ എയ്കോം നൽകിയ റിപ്പോർട്ടിലും ചെറുവള്ളിക്കാണ് മുൻഗണന. ഹാരിസൺ കമ്പനിയിൽനിന്ന് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് വാങ്ങിയ എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നതിനോട് അവർക്കും എതിരിെല്ലന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.