Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: സർവകക്ഷി...

ശബരിമല: സർവകക്ഷി യോഗത്തിൽ സമവായമില്ല; പ്രതിപക്ഷം ബഹിഷ്​കരിച്ചു

text_fields
bookmark_border
all party meeting sabarimala
cancel

തിരുവനന്തപുരം: ശബരിമലയിൽ സമാധാനാന്തരീക്ഷം പുനഃസ്​ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ വിളിച്ച സർവകക്ഷിയേ ാഗം പരാജയം. ​സ്​ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹരജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തിലാണ്​ മണ്ഡലകാലത്തിനായി​ നട തുറക്കുന്നതി​​െൻറ​ ത​ലേന്ന്​ മുഖ്യമ​ന്ത്രി യോഗം വിളിച്ചത്​. സർക്കാറും പ്രതിപക്ഷവും നിലപാട​ുകളിൽ ഉറച്ചുനിന്നതോടെയാണ്​ തീരുമാനമാകാതെ പിരിഞ്ഞത്​. മുഖ്യമ​ന്ത്രി പിണറായി വിജയ​​െൻറ മറുപടി പ്രസംഗത്തിൽ തൃപ്​തരാകാതെ പ്രതിപക്ഷം യോഗം ബഹിഷ്​കരിച്ചു.

ശബരിമല ​സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്​ ആദ്യമായാണ്​ സർവകക്ഷി യോഗം ചേർന്നത്​. ഇതുവരെ സ്വീകരിച്ച നടപടികളും സുപ്രീംകോടതി വിധിയും അടക്കം കാര്യങ്ങൾ ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി വിവരിച്ചു. തുടർന്ന്​, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, വിവിധ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. പുനഃപരിശോധന ഹരജികൾ ജനുവരി 22ന്​ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തിൽ അതുവരെ ​സ്​ത്രീ പ്ര​വേശനം നിർത്തിവെക്കണമെന്ന നിർദേശമാണ്​ പ്രധാനമായും ഉയർന്നത്​.

ഒാർഡിനൻസ്​ ഇറക്കാൻ സംസ്​ഥാന സർക്കാർ കേന്ദ്രത്തോട്​ ആവശ്യപ്പെടണമെന്ന അഭിപ്രായവും വന്നു. എന്നാൽ, ഇതൊക്കെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി തള്ളി. നിയമവാഴ്​ച അംഗീകരിക്കുന്ന രാജ്യത്ത്​ സുപ്രീംകോടതി വിധി അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും അടിസ്​ഥാന സൗകര്യങ്ങൾ ഇല്ലെന്ന കാരണം പറഞ്ഞ്​ സാവകാശ ഹരജി നൽകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതി​െന തുടർന്നാണ്​ യു.ഡി.എഫ്​ പ്രതിനിധികൾ ഇറങ്ങിപ്പോയത്​. പിന്നാലെ ബി.ജെ.പിയും ബഹിഷ്​കരിച്ചു.

മ​ന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സ​ുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമച​ന്ദ്രൻ, സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, യു.ഡി.എഫ്​ സെക്രട്ടറി ജോണി നെല്ലൂർ, വിവിധ കക്ഷിനേതാക്കളായ ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്​, പി.എസ്​. ശ്രീധരൻ പിള്ള, സി.കെ. നാണു, പി.സി. ജോർജ്​, ഷിബു ബേബിജോൺ, കോവൂർ കുഞ്ഞുമോൻ, എം.കെ. കണ്ണൻ, ചീഫ്​ സെക്രട്ടറി ടോം ജോസ്​ തുടങ്ങിയവർ സംബന്ധിച്ചു. നിയമമന്ത്രി എ.കെ. ബാലൻ എത്തിയില്ല.

വി​ശ്വാസികൾക്ക്​ സംരക്ഷണം നൽകും, വിധി നടപ്പാക്കാതിരിക്കാൻ കഴിയില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: സുപ്രീംകോടതി പറയുന്നത്​ നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന്​ സർവകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. നിയമവാഴ്​ച നിലനിൽക്കുന്ന നാടാണിത്​. വിധി നടപ്പാക്കുകയല്ലാതെ മറ്റ്​ മാർഗങ്ങളില്ല. അതേസമയം, വിശ്വാസികൾക്കൊപ്പമാണ്​ സർക്കാർ. അവർക്ക്​ സംരക്ഷണം നൽകും.പ്രതിപക്ഷവും ബി.ജെ.പിയും സർവകക്ഷി യോഗത്തിൽ സംസാരിച്ചത്​ ഒരേ കാര്യമാണ്​. സർക്കാർ മുൻവിധിയോടെ സമീപിച്ചെന്നാണ്​ ആ​േക്ഷപം.

അങ്ങനെയൊന്നില്ല. സുപ്രീംകോടതിവിധി നടപ്പാക്കാൻ ശ്രമിക്കുകയാണ്​ ചെയ്​തത്​. ഇക്കാര്യത്തിൽ ദുർവാശിയില്ല. പുനഃപരിശോധന ഹരജികൾ പരിഗണിക്കുമെന്ന്​ പറഞ്ഞ സുപ്രീംകോടതി, നേരത്തേയുള്ള വിധി സ്​റ്റേ ചെയ്​തിട്ടില്ലെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. 1991മുതൽ ശബരിമല പ്രശ്​നത്തിൽ കോടതി വിധികളുണ്ട്​. അതൊക്കെ നടപ്പാക്കുന്നുമുണ്ട്​. ഭരണഘടന മൂല്യങ്ങൾ, മൗലികാവകാശങ്ങൾ എന്നി​വയൊന്നും ലംഘിക്കാൻ കഴിയില്ല -അദ്ദേഹം പറഞ്ഞു.

സർക്കാർ വിട്ടുവീഴ്​ചക്ക്​ തയാറായില്ല -ചെന്നിത്തല
തിരുവനന്തപുരം: സുപ്രീംകോടതി പുനഃപരിശോധന ഹരജികൾ പരിഗണിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അന്തിമവിധിവരെ ​സ്​ത്രീ പ്രവേശനം നീട്ടിവെച്ച്​ മണ്ഡലകാലം സമാധാനമായി നടത്താനുള്ള അവസരം സർക്കാർ ഇല്ലാതാക്കിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സർക്കാർ അവരുടെ മുൻനിലപാടിൽ ഉറച്ചുനിന്നു. മറുപടി പ്രസംഗത്തിലെങ്കിലും മുഖ്യമന്ത്രിയിൽനിന്ന്​ സമവായ സാധ്യത പ്രതീക്ഷിച്ചു. അതുണ്ടാകാത്ത സാഹചര്യത്തിലാണ്​ യോഗം ബഹിഷ്​കരിച്ചത്​. സംഘ്​പരിവാർ-ബി.ജെ.പി ​ൈകയാങ്കളിക്ക്​ സർക്കാർ കൂട്ടുനിൽക്കുന്നെന്ന്​ അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsall party meetingsabarimala women entrymalayalam newsSabarimala NewsMalayalam News
News Summary - Sabarimala All Party Meeting-Kerala newsOpposition Walk Out From All Party Meeting - Kerala News
Next Story