Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ക്രമീകരണങ്ങൾ...

ശബരിമല: ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും

text_fields
bookmark_border
Sabarimala, Mandala Makaravilakku
cancel

തി​രു​വ​ന​ന്ത​പു​​രം: ഈ ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​രോ വ​കു​പ്പും പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി തീ​ർ​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, വീ​ണ ജോ​ർ​ജ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ആ​ന്റ​ണി രാ​ജു, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ കെ.​യു. ജെ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, വാ​ഴൂ​ർ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ദ​ർ​ശ​ന​ത്തി​നു​ള്ള ബു​ക്കി​ങ്​ വെ​ർ​ച്വ​ൽ ക്യൂ ​മു​ഖേ​ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡാ​കും ന​ട​പ്പാ​ക്കു​ക. മു​ൻ​കാ​ല​ങ്ങ​ളി​ലെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ ഉ​ത്സ​വം ന​ട​ത്താ​ൻ എ​ല്ലാ വ​കു​പ്പു​ക​ളും കൂ​ട്ടാ​യി ശ്ര​മി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ൻ, ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ബി​ജു, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ക​ല​ക്ട​ർ​മാ​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsMandala Makaravilakku
News Summary - Sabarimala: Arrangements will be completed in time
Next Story