നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടി
text_fieldsശബരിമല: ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ നാലുവരെ നീട്ടി. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് കലക്ടർ പി.ബി. നൂഹാണ് ഉത്തരവിട്ടത്. ശബരിമല ദര്ശനത്തിെനത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പൊതുമുതല്‍ സംരക്ഷിക്കാനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പമ്പാ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റക്കോ സംഘമായോ ദര്‍ശനത്തിന് എത്താനോ, ശരണം വിളിക്കാനോ നാമജപം നടത്താനോ തടസ്സമില്ലെന്നും ഉത്തരവില്‍ പറയുന്നു.
ജില്ല പൊലീസ് മേധാവിയുടെയും ശബരിമല അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിെൻറയും റിപ്പോര്‍ട്ടുകളുടെയും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും മണ്ഡല-മകരവിളക്കിനായി നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളുടെയും സംഘര്‍ഷസാധ്യത നേരില്‍ ബോധ്യപ്പെട്ടതിെൻറയും അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി നടതുറക്കുന്നത് പ്രമാണിച്ച് നവംബർ 16 മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മൂന്നാം തവണയാണ് ഇപ്പോൾ നിരോധനാജ്ഞ നീട്ടുന്നത്. ജനുവരി 20 വരെ നിരോധനാജ്ഞ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.