അക്രമം: വിഡിയോദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: ശബരിമലയിലെ സംഘർഷങ്ങളുെടയും അക്രമസംഭവങ്ങളുെടയും വിഡിയോദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാറിന് ഹൈകോടതി നിർദേശം. അക്രമസംഭവങ്ങളുടെ പേരിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനെൻറ ജാമ്യഹരജി പരിഗണിക്കെവയാണ് സിംഗിൾ ബെഞ്ച് നിർദേശം. അക്രമത്തിൽ ഹരജിക്കാരെൻറ പങ്കാളിത്തം തെളിയിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്.
ശബരിമല സന്ദർശിച്ചുമടങ്ങുകയായിരുന്ന തന്നെ അനാവശ്യമായി ആക്രമിയായി ചിത്രീകരിച്ച് പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് ഹരജിക്കാരെൻറ വാദം. ഒരുചിത്രം മാത്രംവെച്ചാണ് കേസില്‍ പ്രതിയാക്കിയത്. പൊലീസുകാരെ ആക്രമിക്കൽ, കെ.എസ്.ആർ.ടി.സി ബസ് തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി 17ാം പ്രതിയാക്കിയാണ് അറസ്റ്റ് ചെയ്തത്. 13,26,500 രൂപയുടെ പൊതുമുതൽ നശിപ്പിെച്ചന്നാണ് കേസ്. ഒരുഅക്രമവും താൻ നടത്തിയിട്ടില്ല. മാധ്യമങ്ങളിൽനിന്നും മറ്റും ചിത്രങ്ങൾ ശേഖരിച്ച് നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ, ശബരിമലയിലും പരിസരത്തും അക്രമമാര്‍ഗത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമല തീർഥാടനകാലം ആരംഭിക്കാനിരിക്കുകയാണ്. ഇത്തരം കുറ്റവാളികള്‍ക്ക്് ജാമ്യംനല്‍കിയാല്‍ സ്ഥിതി കൂടുതല്‍ വഷളാക്കും. ഹരജിക്കാരനെതിരെ മൊഴികളും മറ്റുതെളിവുമുണ്ട്. ആക്രമികളുടെ കൂട്ടത്തിൽ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ഇയാളുടെ ചിത്രം ഉപയോഗിച്ചത്. അക്രമം നടത്തിയതിന് മറ്റുതെളിവുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
3701 പേർ അറസ്റ്റിൽ
തിരുവനന്തപുരം: തുലാമാസപൂജക്കായി ശബരിമല നട തുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 543 കേസുകളിൽ 3701 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ചിലരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തിങ്കളാഴ്ച നട തുറക്കുേമ്പാൾ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ കൈക്കൊണ്ടിട്ടുണ്ട്. നിരോധനാജ്ഞ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചത് അതിെൻറ ഭാഗമായാണ്. തിങ്കളാഴ്ച രാവിലെ മാത്രമേ മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തിവിടൂ.
ശനിയാഴ്ച പുലർച്ച മുതൽ ശബരിമലയിലും സമീപപ്രദേശങ്ങളിലും അയ്യായിരത്തോളം പൊലീസുകാരെ വിന്യസിക്കും. െഎ.ജിമാർക്കാണ് സുരക്ഷാചുമതല. പമ്പ, സന്നിധാനം, നിലയ്ക്കൽ ഉൾപ്പെടെ സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കാനോ വാഹനങ്ങെളയും ഭക്തരെയും തടയാനോ അനുവദിക്കേണ്ടതില്ലെന്നുമാണ് പൊലീസിെൻറ തീരുമാനം. അതിനിടെ സ്ത്രീപ്രവേശനവിഷയത്തിൽ റിവ്യൂ ഹരജികളിൽ അഭിപ്രായം തേടിയാൽ സമർപ്പിക്കേണ്ട മറുപടിയുടെ കരട് ദേവസ്വം ബോർഡ് തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.