ശബരിമലയിൽ തെളിഞ്ഞത് സംഘ്പരിവാർ സംഘടനകളുടെ ആസൂത്രിത നീക്കം
text_fieldsശബരിമല: ആർ.എസ്.എസ് നേതൃത്വത്തിൽ, സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആസൂത്രിത നീക്കമാണ് ശബരിമലയെ സംഘർഷഭൂമിയാക്കുന്നതെന്ന് രണ്ടു ദിവസമായി ശബരിമലയിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നു. യുവതി പ്രവേശനമെന്ന ‘ആചാരലംഘനം’ തടയുകയല്ല രാഷ്ട്രീയ ലക്ഷ്യമാണ് പ്രതിഷേധത്തിനു പിന്നിലെന്നും വെളിവായി. പൊലീസ് സംയമനംകൊണ്ട് മാത്രമാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്. ആചാരലംഘനം അനുവദിക്കില്ലെന്ന് പറയുന്ന ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരി പതിനെട്ടാംപടിയിൽ കയറി പിന്തിരിഞ്ഞ് നിന്ന് കടുത്ത ആചാര ലംഘനം നടത്തുന്നതിനും സന്നിധാനം സാക്ഷിയായി.
ദർശനത്തിനു യുവതികളെത്തിയാൽ സന്നിധാനത്തും ഒപ്പം നാട്ടിലും കലാപം സൃഷ്ടിക്കുകയാണ് സംഘ്പരിവാർ അജണ്ടയെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, പമ്പയിൽ എത്തിയ യുവതികൾക്ക് സംരക്ഷണം നൽകാൻ പൊലീസ് തയാറാകാതിരുന്നതോടെ നീക്കം പൊളിഞ്ഞു. പൊലീസ് സംയമനം പാലിക്കുന്നതിനാൽ സംഘർഷം ഉണ്ടായാൽ പേരുദോഷം തങ്ങൾക്കാകുമെന്ന തിരിച്ചറിവും ഉണ്ടായി. ഇതോടെയാണ് പ്രകോപനംവേണ്ടെന്നും ശാന്തരാകാനും അണികളോട് ആർ.എസ്.എസ് നേതാവ് ആഹ്വാനം നടത്തിയത്.
തുലാമാസ പൂജാദിവസങ്ങളിൽ യുവതികളെത്തിയപ്പോൾ ഉണ്ടായതിെനക്കാൾ കടുത്ത പ്രതികരണമാണ് ചൊവ്വാഴ്ച ഉണ്ടായത്. അതുവരെ ശാന്തമായി നിന്നവർ യുവതികളെത്തിയെന്ന് കേട്ടപ്പോൾ പെെട്ടന്ന് വൻ സംഘമായി ഒത്തുകൂടുകയായിരുന്നു. അതോടെയാണ് തമ്പടിച്ചവരെല്ലാം ആസൂത്രിതമായി എത്തിയവരാണെന്ന് പൊലീസിനും ബോധ്യമായത്. പ്രതിഷേധക്കാരെ തടയാൻ പൊലീസിന് ആയതുമില്ല.
അവസരം മുതലെടുത്ത് പ്രതിഷേധക്കാർ മാധ്യമപ്രവർത്തകർക്ക് നേരെയും മറ്റും തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ മുതിർന്നതോടെ കാര്യങ്ങൾ ൈകവിടുമെന്നായി. അപ്പോഴാണ് ആർ.എസ്.എസ് നേതാവ് സമാധാന ആഹ്വാനവുമായെത്തിയത്. അതിൽ ആർ.എസ്.എസ് നടത്തിയ ആസൂത്രിതനീക്കങ്ങളെക്കുറിച്ച് സൂചനകളുമുണ്ടായി. ‘‘പ്രായപരിധി പാലിക്കാതെ എത്തുന്നവരെ തടയാൻ പമ്പ മുതൽ സന്നിധാനംവരെ നമ്മുടെ വളൻറിയർമാരും സംവിധാനവുമുണ്ട്. അതെല്ലാം കടന്ന് ആർക്കും ഇങ്ങോട്ടുവരാൻ കഴിയില്ല. ആവശ്യമായി വരുന്ന സന്ദർഭമുണ്ടെങ്കിൽ എല്ലാവരെയും വിളിക്കും അപ്പോൾ വന്നാൽ മതി’’എന്നെല്ലാമായിരുന്നു വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.