Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതികൾക്ക്​ തന്ത്രി...

യുവതികൾക്ക്​ തന്ത്രി വ്രതാനുഷ്ഠാനം നിശ്ചയിച്ചു നൽകണമെന്ന ഹരജി തള്ളി

text_fields
bookmark_border
യുവതികൾക്ക്​ തന്ത്രി വ്രതാനുഷ്ഠാനം നിശ്ചയിച്ചു നൽകണമെന്ന ഹരജി തള്ളി
cancel

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന യു​വ​തി​ക​ൾ​ക്ക്​ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ശ്ച​യി​ച്ചു ന​ൽ​കാ​ൻ ത​ന്ത്രി​ക്കും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന യു​വ​തി​ക​ൾ​ക്ക് വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ശ്ച​യി​ച്ചു ന​ൽ​കാ​ൻ ത​ന്ത്രി​ക്കാ​ണ്​ അ​ധി​കാ​ര​മെ​ന്ന​ും അ​തു​​ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ എം.​കെ. നാ​രാ​യ​ണ​ൻ പോ​റ്റി​യാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ ത​ള്ളി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ പ​ത്തി​നും 50 നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന ത​ന്ത്രി​യു​ടെ നി​ല​പാ​ട് സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ആ​ർ​ത്ത​വ അ​ശു​ദ്ധി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ളെ മാ​റ്റി നി​ർ​ത്തു​ന്ന​ത് തൊ​ട്ടു​കൂ​ടാ​യ്മ​യാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന യു​വ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക വ്ര​ത​ക്ര​മം അ​നി​വാ​ര്യ​മാ​ണ്. ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ആ​ലോ​ചി​ച്ച് ത​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം -ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpimTensionnsswomenkerala newsrahul easwarsabarimala verdictBJPsupreme court
News Summary - sabarimala clash- kerala news
Next Story