ശബരിമല: സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷ്യൽ കമിഷണറുടെ റിപ്പോർട്ട്
text_fieldsകൊച്ചി: നിലവിലെ സംഘർഷാവസ്ഥ തുടർന്നാൽ നവംബർ 16ന് ആരംഭിക്കുന്ന മണ്ഡലം -മകരവിളക ്ക് കാലത്ത് ശബരിമലയിലും പരിസരത്തും ആളപായത്തിന് വരെ സാധ്യതയെന്ന് സ്പെഷൽ കമീഷണറുടെ റിപ്പോർട്ട്. തുലാമാസ പൂജക്ക് നട തുറന്നതിനോടനുബന്ധിച്ച് സ്ത്രീ പ്രവേശനം തടയുന്നതിെൻറ പേരിലുണ്ടായ സംഘർഷാവസ്ഥക്ക് മണ്ഡല കാലത്തും സാധ്യതയുണ്ട്. നിരവധി ഭക്തർ എത്തിച്ചേരുന്ന പമ്പയിലും നിലക്കലിലും എരുമേലിയിലും സംഘര്‍ഷമുണ്ടായാൽ അത് തിക്കിനും തിരക്കിനും അപകടങ്ങള്‍ക്കും കാരണമാവും. ഭക്തരും പൊലീസുകാരുമടങ്ങുന്നവരുടെ ജീവഹാനിക്ക് വരെ കാരണമായേക്കാമെന്നാണ് സ്പെഷല്‍ കമീഷണര്‍ എം. മനോജ് സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി സുപ്രീം കോടതി ഉത്തരവുണ്ടായതിന് പിന്നാലെ നടതുറന്ന ദിവസം മുതൽ അയ്യപ്പ ഭക്തരായ ചില സംഘടനകളുടെയും ചില രാഷ്ട്രീയ കക്ഷികളുടെയും പ്രവർത്തകർ നാമജപവും പ്രതിഷേധവുമായി നിലക്കലിലും മറ്റും തടിച്ചുകൂടിയിരുന്നു.
അവര്‍ വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ പരിശോധിക്കുന്നതും തടയുന്നതും മറ്റും സംഘർഷത്തിനിടയാക്കി. തുടർന്ന് ഇവിടങ്ങളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദക്ഷിണ മേഖല എ.ഡി.ജി.പിയെയുംറേഞ്ച് െഎ.ജിയെയും സുരക്ഷക്കും ക്രമസമാധാന പാലനത്തിനും ഇവിടെ ചുമതലപ്പെടുത്തി. എന്നാൽ, വനിത മാധ്യമ പ്രവർത്തകർക്ക് നേരെ പോലും പ്രതിഷേധക്കാരുടെ ആക്രമമുണ്ടായി. മല കയറാൻ ശ്രമിച്ച സ്ത്രീകൾക്ക് മടങ്ങേണ്ടി വന്നു.
രഹ്ന, കവിത എന്നീ രണ്ടുപർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് അവർക്ക് െഎ.ജി ശ്രീജിത്ത് സുരക്ഷക്കായി ഹെൽമറ്റും ജാക്കറ്റും നൽകി. കുട്ടികളുൾപ്പെടെ 150 ഒാളം പേർ ശരണം വിളികളുമായി വഴി തടഞ്ഞു. അനിഷ്ട സംഭവങ്ങൾക്കിടയിൽ കുറേ മുന്നോട്ടു പോയി. ഇതോടെ പരികർമികൾ പതിനെട്ടാം പടിക്ക് താഴെ തിരുമുറ്റത്ത് ശരണം വിളി തുടങ്ങി. ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കപ്പെട്ടാൽ നട അടച്ചിടേണ്ടി വരുമെന്ന് തന്ത്രിയും പ്രഖ്യാപനം നടത്തി. പിന്നീട് ഇൗ യുവതികളെ മടക്കി. ഭക്തര്‍ ആള്‍ക്കൂട്ട നീതി നടത്തിപ്പു സംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിച്ചത്. അവര്‍ സ്ത്രീകളെ കണ്ടപ്പോള്‍ പ്രതിഷേധിച്ചു. നിരവധി സ്ത്രീകളെ തിരിച്ചയച്ചു. 50 കഴിഞ്ഞ ചിലരെയും തടഞ്ഞു. 50 ഒാളം വരുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവര്‍ത്തകര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതുവരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതിഷേധങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കോടതി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.