നടക്കുന്നത് മനുഷ്യാവകാശ ലംഘനം –കോൺഗ്രസ് എം.എൽ.എമാർ
text_fieldsനിലക്കൽ: ശബരിമലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് കോൺഗ്രസ് എം.എൽ.എ സംഘം. സുരക്ഷയുടെ പേരിൽ നടപ്പാക്കുന്നത് പൊലീസ്രാജാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ എന്നിവർ പറഞ്ഞു. അസൗകര്യങ്ങൾ മറയ്ക്കാനാണ് പൊലീസിെൻറ നിയന്ത്രണം. കോടതി നിർദേശിച്ച കാര്യങ്ങൾപോലും സർക്കാർ നടപ്പാക്കിയില്ല. പൊലീസ്, ദേവസ്വം, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാരും താമസസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.
കുടിവെള്ളമില്ല, ശൗചാലയങ്ങളിലും വെള്ളമില്ല. തീർഥാടകർ കയറിയ കെ.എസ്.ആർ.ടി.സി ബസുകൾ മണിക്കൂറുകൾ തടഞ്ഞിടുന്നു. ദർശനത്തിനെത്തുന്നവരെ പൊലീസ് തടയുകയും വിരട്ടിയോടിക്കുകയുമാണെന്ന് പരാതിയുണ്ട്. മേൽശാന്തിയും തന്ത്രിയും പോകുന്ന വഴിയിൽപോലും പൊലീസ് മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിരിക്കുന്നു. നിസ്സഹായാവസ്ഥയിലാണ് ദേവസ്വം ബോർഡ്. അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. തീർഥാടനകാലത്ത് ഇത്രയും നിരുത്തരവാദപരമായ സമീപനം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.
സൗകര്യമൊരുക്കുന്നതിലെ വീഴ്ച അന്വേഷിക്കണമെന്നും അടിയന്തരമായി പരിഹരിച്ച് തീർഥാടകർക്ക് സുഖദർശനത്തിന് സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാവിലെ നിലക്കലിൽ എത്തിയ എം.എൽ.എമാർ പിന്നീട് പമ്പയിലും സന്നിധാനത്തും എത്തി സൗകര്യം വിലയിരുത്തി. തീർഥാടകരുടെയും ജീവനക്കാരുടെയും പരാതി കേട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കി കെ.പി.സി.സിക്ക് നൽകുമെന്നും എം.എൽ.എമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.